കൊല്ലം: മാമൂട്ടില്‍കടവില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മിനിലോറി കത്തിച്ച സംഭവത്തില്‍ പ്രതികളെ പിടികൂടാത്ത പോലീസ് അനാസ്ഥയില്‍ പ്രതിഷേധിച്ച് ഹിന്ദുസംഘടനകളുടെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ 12ന് കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.
ഫെബ്രുവരി 14നായിരുന്നു മാമൂട്ടില്കടവിലെ ക്ഷേത്രക്കുളത്തിനു സമീപം മാരാര്‍ സ്മാരക വായനശാലയ്ക്കു മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന മിനിലോറി കത്തിച്ചത്. തേവര്‍കാവ് മഹാവിഷ്ണു ക്ഷേത്രത്തിന്റെ വകയായി കുളത്തിനു സമീപം വച്ചിരുന്ന രണ്ട് മൈക്ക് ബോക്സുകളും അക്രമികള്‍ തീയിട്ടു. സംഭവം നടന്ന് രണ്ടുമാസമായിട്ടും പ്രതികളെ കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ പോലീസ് തയാറാകുന്നില്ല. ഇതിനെതിരെയാണ് പ്രക്ഷോ ഭം സംഘടിപ്പിക്കുന്നത്. 12ന് കൊല്ലം പ്രസ്ക്ലബ്ബ് പരിസരത്ത് നിന്നും മാര്‍ച്ച് ആരംഭിക്കും. പുതിയകാവ് ക്ഷേത്രം, എസ്ബിടി റോഡ്, കോര്പ്പറേഷന് ഓഫീസ് റോഡ് വഴി കമ്മീഷണര്‍ ഓഫീസ് പടിക്കലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: