ബംഗളൂരു: വിഖ്യാത ലെഗ്സ്പിന്നര്‍ അനില്‍ കുംബ്ലെ ഇക്കുറി റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരിനൊപ്പമില്ലാത്തത് നിര്‍ഭാഗ്യകരമാണെന്ന് ന്യൂസിലാന്റ് സ്പിന്നര്‍ ഡാനിയല്‍ വെട്ടോറി. അനില്‍ കുംബ്ലെ മുംബൈ ഇന്ത്യന്‍സിന്റെ മുഖ്യഉപദേഷ്ടാവായി ചാര്‍ജെടുത്തിരിക്കുകയാണ്. എല്ലാവര്ക്കും എങ്ങോട്ടും മാറാനുള്ള അവകാശമുണ്ടെങ്കിലും കുംബ്ലെയുടെ അഭാവം വലിയ നഷ്ടം തന്നെയാണെന്ന് വെട്ടോറി ചൂണ്ടിക്കാട്ടി.
ഇന്ന് മുംബൈ ഇന്ത്യന്‍സുമായുള്ള റോയല്‍ ചലഞ്ചേഴ്സിന്റെ ആദ്യമത്സരം കഴിയുമ്പോള്‍ ടീം എവിടെ, എങ്ങനെ എത്തി നില്ക്കുന്നു എന്ന് വ്യക്തമാകും. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആറാം എഡിഷനില്‍ ടീമിന്റെ കളിയുടെ പോക്ക് എന്താണെന്ന് ഇന്ന് അറിയാമെന്നും വെട്ടോറി പറഞ്ഞു.
മുംബൈ ഇന്ത്യന്‍സിന് ലൈന്‍ അപ്പില്‍ മുകളിലും താഴെയും ഒരുപോലെ കരുത്തുണ്ട്. ഇത് മഹത്തായ ആദ്യമത്സരമായിരിക്കും. മുമ്പ് ടീം എവിടെയായിരുന്നെന്ന് വ്യക്തമായി പരിശോധിക്കാന്‍ ഇതവസരം നല്‍കും. ഈ മത്സര പരമ്പരയില്‍ എങ്ങനെ മുന്നോട്ടു പോകണമെന്നും മുംബൈക്കെതിരെ എങ്ങനെ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെന്നും ഈ മത്സരത്തിലൂടെ ടീമിന് നിര്‍ണയിക്കാനാകും. റോയല്‍ ചലഞ്ചേഴ്സ് ബാംഗളൂരിന്റെ നായകസ്ഥാനം വിരാട് കോഹ്ലിക്ക് കൈമാറിയ വെട്ടോറി പറഞ്ഞു. ഈ സീസണില്‍ ടീമില്‍ മുതിര്‍ന്ന കളിക്കാരനായി തുടരുകയും വിജയത്തിന് ശക്തമായ സംഭാവനകള്‍ നല്‍കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുതിര്‍ന്ന കളിക്കാരായ താനും ഡി വില്ലിയേഴ്സും ക്രിസ് ഗെയ്ലും കോഹ്ലിക്ക് മികച്ച പിന്തുണ നല്‍കും. കോഹ്ലിയെ വാഴ്ത്തിയ വെട്ടോറി അദ്ദേഹത്തിന് നായകന് വേണ്ട വ്യത്യസ്ത യോഗ്യതയായ അവിശ്വസനീയമായ ചുമതലാബോധവും ഉണ്ട്. അദ്ദേഹം എല്ലാ സ്വാതന്ത്ര്യവും നല്കുന്ന വ്യക്തിയാണ്. ഒരുപാട് പേര് അത് പിന്തുടരുന്നുണ്ട്. ഇത് സ്വാഭാവികമായ പരിവര്‍ത്തനമാണ്. അദ്ദേഹം മികച്ച മത്സരം കാഴ്ചവയ്ക്കുമെന്ന് താന്‍ കരുതുന്നതായും വെട്ടോറി വ്യക്തമാക്കി.
വെട്ടോറിയുടെ കിവി ടീമംഗമായ ജെസ്സി റൈഡറെക്കുറിച്ച് ചോദിച്ചപ്പോള്‍ ജെസ്സിയുടെ സ്ഥിതി പ്രതിദിനം പുരോഗമിക്കുന്നുണ്ടെന്നും അധികം വൈകാതെ കളിക്കളത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും മറുപടി ലഭിച്ചു. എല്ലാവര്ക്കും ജെസ്സിയെ അറിയാം. എല്ലാവരുടെ ജെസ്സിയെ ഫീല്‍ഡില്‍ പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നതായും വെട്ടോറി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: