കൊട്ടാരക്കര: സര്‍വ വിഘ്ന നിവാരകനായ മഹാഗണപതിയുടെ മണ്ണില്‍ പണികഴിപ്പിച്ച ആര്‍എസ്എസ് കൊട്ടാരക്കര താലൂക്ക് കാര്യാലയം ‘ഭാസ്കരദ്യുതി’യുടെ സമര്‍പ്പണം നാളെ രാവിലെ 9.30ന് സഹസര്‍കാര്യവാഹ് കെ.സി. കണ്ണന് നിര്‍വഹിക്കും. കഥകളിയുടെ ഉപജ്ഞാതാവ് കൊട്ടാരക്കര തമ്പുരാന്റെ ഇളയിടത്ത് സ്വരൂപത്തിന്റെ പ്രൗഢിക്ക് ഒത്തവിധം കേരളീയ വാസ്തുശില്പ മാതൃകയിലാണ് മന്ദിരം പണികഴിപ്പിച്ചിട്ടുള്ളത്. രണ്ട് നിലകളിലായി 12 മുറികളും രണ്ട് സഭാഗൃഹങ്ങളും ഇതിന്റെ പ്രത്യേകതയാണ്. മൂന്ന് നിലയില്‍ പണികഴിപ്പിച്ചിരിക്കുന്ന വിശാലമായ ആഡിറ്റോറിയം ഹൈന്ദവ സംഘടനകളുടെ ഒത്തുചേരലിനുള്ള കേന്ദ്രവും സമൂഹത്തിലെ നിര്‍ദ്ധനരായ ആളുകള്‍ക്ക് വിവാഹം തുടങ്ങിയ ആവശ്യങ്ങള്‍ക്കുള്ള കേന്ദ്രവുമായി മാറും.
വീരശ്രീ വേലുത്തമ്പി, മാര്‍ത്താണ്ഡവര്‍മ്മ, ഗാന്ധിജി, ശ്രീഗുരുജി തുടങ്ങിയവരുടെ പാദസ്പര്‍ശം കൊണ്ട് പവിത്രമായ മണ്ണാണ് കൊട്ടാരക്കരയിലേത്. ഈ മണ്ണിന്റെ പവിത്രത നിലനിര്‍ത്തി ക്ഷേത്രനഗരിയുടെയും കാവിന്റെയും സമീപത്തായാണ് മഹാഗണപതി ക്ഷേത്രത്തില്‍ നിന്നും നൂറ് ചുവട് മാത്രം അകലെയാണ് ആദ്യ പ്രാന്തപ്രചാരകനായിരുന്ന സ്വര്‍ഗീയ ഭാസ്കര്‍ റാവുജിയുടെ സ്മരണാര്‍ത്ഥം ഭാസ്കരദ്യുതി നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്.
ഉന്നത വിദ്യാഭ്യാസം ചെയ്യുന്ന കുട്ടികള്‍ക്ക് വേണ്ടി ആധുനിക സൗകര്യങ്ങളോട് കൂടിയ ലൈബ്രറി ഇതിന്റെ ഭാഗമായി ഒരുങ്ങുന്നുണ്ട്. കൂടാതെ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ ആര്‍എസ്എസ് സേവാവിഭാഗ്, സേവാഭാരതി, അനുബന്ധ സംഘടനകള്‍ നടത്തുന്ന സേവന പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാനുള്ള സംവിധാനവും ഉണ്ടാകും.
രാവിലെ 9.30ന് ഗൃഹപ്രവേശത്തോടുകൂടിയാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. അതിനുശേഷം നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ താലൂക്ക് സംഘചാലക് പി.എം. രവികുമാര്‍ അധ്യക്ഷനായിരിക്കും. കെ.സി. കണ്ണന് ഉദ്ഘാടനം നിര്‍വഹിക്കും. മുന്‍ അഖിലഭാരതീയ ബൗദ്ധിക് പ്രമുഖ് ആര്. ഹരി, അഖിലഭാരതീയ സഹപ്രചാര്‍ പ്രമുഖ് ജെ. നന്ദകുമാര്‍, കാര്യകാരി അംഗം എസ്. സേതുമാധവന്, സീമാജാഗരണ്‍ സഹസംയോജകന് എ. ഗോപാലകൃഷ്ണന്, പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന്, പ്രാന്തപ്രചാരക് പി.ആര്. ശശിധരന്, കാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്, ബിജെപി അധ്യക്ഷന്‍ വി. മുരളീധരന്, രാ. വേണുഗോപാല്‍, ആദ്യകാല പ്രചാരകന്മാര്, മുതിര്‍ന്ന നേതാക്കള്‍ എന്നിവര്‍ സംബന്ധിക്കും. 5.30ന് ബോയ്സ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന സാമൂഹ്യ സൂര്യനമസ്കാരത്തിലും സാംഘിക്കിലും ജെ. നന്ദകുമാര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: