കൊല്ലം: പുതിയകാവ് ഭഗവതിക്ഷേത്രത്തിലെ തിരുആറാട്ട് മഹോത്സവത്തിന്റെ ഭാഗമായി നടന്ന പള്ളിവേട്ടയ്ക്കു നേരെ സാമൂഹ്യവിരുദ്ധര്‍ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഭക്തജനസംഗമം നടത്തി. ക്ഷേത്രത്തിന് മുന്‍വശം നടന്ന പ്രതിഷേധ യോഗം ഹിന്ദുഐക്യവേദി സംസ്ഥാന സഹസംഘടനാ സെക്രട്ടറി സി.ബാബുക്കുട്ടന് ഉദ്ഘാടനം ചെയ്തു.
കേരളത്തില്‍ ഒട്ടാകെ ക്ഷേത്രഘോഷയാത്രകള്‍ വ്യാപകമായി ആക്രമിക്കപ്പെടുന്ന സ്ഥിതിയാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഇത് കേവലം സാമൂഹ്യവിരുദ്ധ അക്രമമായി കാണാന്‍ കഴിയില്ല, മറിച്ച് വ്യാപക അക്രമങ്ങളിലൂടെ ഭക്തജനസമൂഹത്തെ ഭയപ്പെടുത്തി ഘോഷയാത്രകള്‍ ഇല്ലാതാക്കാനുള്ള ശ്രമമാണ്. ഭരണകക്ഷിയുടെ നേതൃത്വത്തിലുള്ളവര്‍ കാലാകാലങ്ങളായി സംരക്ഷിക്കുന്നവരാണ് ഈ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരിക്കുന്നത്. ഗുണ്ടകളെ സംരക്ഷിക്കുന്നവരെ കോണ്‍ഗ്രസ് നേതൃത്വം തിരിച്ചറിഞ്ഞില്ലെങ്കില്‍ കനത്തവില നല്‍കേണ്ടിവരുമെന്ന് ബാബുക്കുട്ടന് ഓര്‍മ്മിപ്പിച്ചു.
ഹിന്ദുഐക്യവേദി ജില്ലാ ട്രഷറര്‍ കൊച്ചുനാരായണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബിജെപി സംസ്ഥാന സെക്രട്ടറി എം.എസ്. ശ്യാംകുമാര്‍, ബിഎംഎസ് ജില്ലാ വൈസ്പ്രസിഡന്റ് പരിമണം ശശി, ആര്‍എസ്എസ് ജില്ലാ ബൗദ്ധിക്പ്രമുഖ് കാ.നാ. അഭിലാഷ്, വിഎച്ച്പി ജില്ലാ സെക്രട്ടറി സി.എസ്. ശൈലേന്ദ്രബാബു, എന്‍എസ്എസ് താലൂക്ക് യൂണിയന് മെമ്പര്‍ കടത്തിവിള രാധാകൃഷ്ണന്, സിദ്ധനര്‍ സര്‍വീസ് സൊസൈറ്റി യുവജനവിഭാഗം സംസ്ഥാന പ്രസിഡന്റ് എന്‍.സി. വിശ്വനാഥ്, കേരളാ വിശ്വകര്‍മ്മസഭാ സംസ്ഥാന സമിതിഅംഗം കെ. പമ്പാനാദന്, ചെട്ടിമഹാസഭ ജില്ലാ ജനറല്‍ സെക്രട്ടറി രാജലക്ഷ്മി, ക്ഷേത്രഭരണസമിതി സെക്രട്ടറി വി. മുരളീധരന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: