Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

അര്‍ജന്റീനക്ക്‌ സമനില; ഉറുഗ്വെക്ക്‌ പരാജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2013, 10:17 pm IST
in Football

ലാപാസ്‌: ലോകകപ്പ്‌ യോഗ്യതാ മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ അര്‍ജന്റീനക്ക്‌ സമനില. ലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന സ്റ്റേഡിയങ്ങളില്‍ ഒന്നായ ലാപാസില്‍ നടന്ന ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ബൊളീവിയയാണ്‌ അര്‍ജന്റീനയെ സമനിലയില്‍ തളച്ചത്‌.

കഴിഞ്ഞ ലോകകപ്പിന്റെ യോഗ്യതാ മത്സരത്തില്‍ ഒന്നിനെതിരെ ആറ്‌ ഗോളിന്‌ ബൊളീവിയയോട്‌ തോറ്റ ചരിത്രം ആവര്‍ത്തിച്ചില്ല എന്നതു മാത്രമാണ്‌ അര്‍ജന്റീനയുടെ ആശ്വാസം. തുടര്‍ച്ചയായ നാലാം മത്സരത്തിലാണ്‌ അര്‍ജന്റീന ബൊളീവിയയുടെ വന്‍മല കയറാനാവാതെ മടങ്ങുന്നത്‌.

വാശിയേറിയ മത്സരത്തിന്റെ 25-ാ‍ം മിനിറ്റില്‍ മാഴ്സെല്ലോ മാര്‍ട്ടിന്‍സിലൂടെ ബൊളീവിയയാണ്‌ ആദ്യം ലീഡ്‌ നേടിയത്‌. വലതുവിംഗില്‍ നിന്ന്‌ അര്‍ജന്റീന ബോക്സിലേക്ക്‌ ഉയര്‍ന്നുവന്ന പന്ത്‌ തകര്‍പ്പനൊരു ഹെഡ്ഡറിലൂടെയാണ്‌ മാര്‍ട്ടിന്‍സ്‌ വലയിലേക്ക്‌ തിരിച്ചുവിട്ടത്‌. എന്നാല്‍ ആദ്യ പകുതി അവാനിക്കുന്നതിന്‌ തൊട്ടുമുന്നേ തന്നെ അര്‍ജന്റീന സമനില നേടി. മധ്യനിരതാരം എവര്‍ ബനെഗയാണ്‌ അര്‍ജന്റീയുടെ സമനില ഗോള്‍ സ്വന്തമാക്കിയത്‌. മെസ്സിയും റോഡ്രിഗസും ചേര്‍ന്ന്‌ നടത്തിയ നീക്കത്തനൊടുവില്‍ ബോക്സിനുള്ളില്‍ വച്ച്‌ പന്ത്‌ ലഭിച്ച ബനെഗ നല്ലൊരു ഷോട്ടിലൂടെ ബൊളീവിയ വല കലുക്കുകയായിരുന്നു.

അതേസമയം മെസ്സിയും ആഞ്ചല്‍ ഡി മരിയയും ഉള്‍പ്പെട്ട സൂപ്പര്‍ താരനിര അണിനിരന്നിട്ടും അര്‍ജന്റീനക്ക്‌ ലാപാസ്‌ ബാലികേറാമലയായി തുടരുകയാണ്‌. കഠിനമായ തണുപ്പില്‍ നടന്ന പോരാട്ടത്തില്‍ അവസരങ്ങള്‍ ലഭിച്ചിട്ടും അത്‌ മുതലാക്കാന്‍ അര്‍ജന്റീനന്‍ താരങ്ങള്‍ക്ക്‌ കഴിയാതെ പോയതാണ്‌ തിരിച്ചടിയായത്‌. ഗ്രൂപ്പില്‍ അര്‍ജന്റീന വഴങ്ങുന്ന മൂന്നാം സമനിലയാണിത്‌.

അതേസമയം മറ്റൊരു മത്സരത്തില്‍ ഇക്വഡോര്‍ ഒന്നിനെതിരെ നാല്‌ ഗോളുകള്‍ക്ക്‌ ഗ്രൂപ്പിലെ ഏറ്റവും അവസാനസ്ഥാനക്കാരായ പരാഗ്വെയെ പരാജയപ്പെടുത്തി. ഒരു ഗോളിന്‌ മുന്നിട്ടുനിന്ന ശേഷമാണ്‌ പരാഗ്വെ നാലെണ്ണം വഴങ്ങി ദയനീയ പരാജയം ഏറ്റുവാങ്ങിയത്‌. ഇക്വഡോറിന്‌ വേണ്ടി ജെഫേഴ്സണ്‍ മൊണ്ടേരോ രണ്ട്‌ ഗോളുകള്‍ നേടിയപ്പോള്‍ ഫിലിപ്പെ കായിസിഡോയും ക്രിസ്റ്റ്യന്‍ ബെനിറ്റ്സും ഓരോ ഗോളുകള്‍ സ്വന്തമാക്കി. പരാഗ്വെക്ക്‌ വേണ്ടി ലൂയിസ്‌ നേരി കാബെല്ലറോയാണ്‌ 15-ാ‍ം മിനിറ്റില്‍ ഗോള്‍ നേടിയത്‌.

കഴിഞ്ഞ ദിവസം മറുപടിയില്ലാത്ത അഞ്ച്‌ ഗോളുകള്‍ക്ക്‌ ബൊളീവിയയെ തകര്‍ത്ത കൊളംബിയ ഇന്നലെ നടന്ന മത്സരത്തില്‍ പരാജയം ഏറ്റുവാങ്ങി. ഏകപക്ഷീയമായ ഒരു ഗോളിന്‌ വെനസ്വേലയാണ്‌ കൊളംബിയയെ അട്ടിമറിച്ചത്‌. 13-ാ‍ം മിനിറ്റില്‍ ജോസ്‌ സലോമന്‍ രണ്‍ഡനാണ്‌ വെനസ്വേലയുടെ വിജയഗോള്‍ നേടിയത്‌.

മറ്റൊരു മത്സരത്തില്‍ കഴിഞ്ഞ ലോകകപ്പിലെ സെമിഫൈനലിസ്റ്റുകളായ ഉറുഗ്വെയുടെ ശനിദശ തുടരുന്നു. ഇന്നലെ നടന്ന മത്സരത്തില്‍ ചിലിയോട്‌ 2-0ന്‌ ഉറുഗ്വെ പരാജയപ്പെട്ടു. ചിലിക്ക്‌ വേണ്ടി എസ്റ്റബാന്‍ പരേഡസും എഡ്വേര്‍ഡോ വര്‍ഗാസും ഗോളുകള്‍ നേടി. 11 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഉറുഗ്വെയുടെ നാലാം തോല്‍വിയാണിത്‌. 13 പോയിന്റുമായി യോഗ്യതാ റൗണ്ടില്‍ ആറാം സ്ഥാനത്താണ്‌ ഉറുഗ്വെ.

ലാറ്റിനമേരിക്കന്‍ ഗ്രൂപ്പില്‍ പതിനൊന്ന്‌ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 24 പോയിന്റുമായി അര്‍ജന്റീന തന്നെയാണ്‌ മുന്നില്‍. 10 മത്സരങ്ങള്‍ വീതം പൂര്‍ത്തിയാക്കി ഇക്വഡോര്‍ 20 പോയിന്റുമായി രണ്ടാം സ്ഥാനത്തും 19 പോയിന്റുമായി കൊളംബിയ മൂന്നാം സ്ഥാനത്തുമാണ്‌. ബൊളീവിയക്ക്‌ 11 മത്സരങ്ങളില്‍ നിന്ന്‌ ഒന്‍പത്‌ പോയിന്റ്‌ മാത്രമാണുള്ളത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

Kerala

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

India

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)
India

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

Kerala

സര്‍വകലാശാലകളില്‍ വി സി നിയമനം വൈകുന്നതില്‍ അധിക സത്യവാംഗ്മൂലം നല്‍കാന്‍ അനുമതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മത്സര രംഗത്ത് 985 സ്ഥാനാര്‍ഥികള്‍

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

ഡോ.സന്ധ്യ ഷെണോയ്…സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല പട്ടികയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരില്‍ ഒരാള്‍

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എ ഇര്‍ഷാദിനെ മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്തു

അന്താരാഷ്‌ട്ര ആയുധ കള്ളക്കടത്ത് സംഘം പിടിയിൽ, : പാക്- നേപ്പാളി ബന്ധമുള്ള 10 പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.