തൃശൂര്‍: മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ ടോള്‍ നിരക്ക് കൂട്ടി.ബസ്, ട്രക്ക്, മള്‍ട്ടി ആക്സില്‍ ട്രക്ക് എന്നിവയുടെ ടോള്‍ നിരക്കിലാണ് വര്‍ധിപ്പിച്ചത്.
10 മുതല്‍ 40 രൂപ വരെയാണ് പുതിയ വര്‍ധനവ്. അതേസമയം കാറുകളുടെ ടോള്‍ നിരക്ക് അഞ്ച് രൂപ കുറച്ചു. നിരക്കുവര്‍ധന അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു.
ദേശീയപാത അതോറിറ്റിയും ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയും തമ്മിലുള്ള കരാര്‍ പ്രകാരമാണ് നിരക്ക് വര്‍ധന. കരാര്‍ വ്യവസ്ഥ അനുസരിച്ച് ജീവിത നിലവാര സൂചിക വര്‍ധിക്കുമ്പോള്‍ നാല്‍പ്പത് ശതമാനംവരെ നിരക്ക് വര്‍ധിപ്പിക്കാന്‍ കമ്പനിക്ക് അവകാശമുണ്ട്.
പുതുക്കിയ നിരക്ക് പ്രകാരം ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ ഒരു യാത്രയ്ക്ക് പത്ത് രൂപ അധികം നല്‍കണം. 105 രൂപയാണ് പുതിയ നിരക്ക്. ട്രക്കുകള്‍ക്ക് 15 രൂപ വര്‍ധിച്ച് 210 രൂപ ഒരു യാത്രയ്ക്ക് നല്‍കണം.
ഒരു വര്‍ഷത്തിലേറെയായി ടോള്‍ പിരിക്കുന്നതിനെതിരെ പ്രതിഷേധസമരങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് ടോള്‍ നിരക്ക് വര്‍ധിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: