ചെന്നൈ: ചെന്നൈയില്‍ നടക്കുന്ന ഐപിഎല്‍ ആറാം എഡിഷനിലെ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങളെ അനുവദിക്കില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത.
ഇക്കാര്യത്തില്‍ ബിസിസിഐക്ക്മേല് സമ്മര്‍ദ്ദം ചെലുത്തണമെന്നാവശ്യപ്പെട്ട് ജയലളിത പ്രധാനമന്ത്രിക്ക് കത്തയച്ചു. കളിക്കാര്‍ക്ക് പുറമെ ലങ്കയില്‍ നിന്നുള്ള അംപയര്‍മാരേയും മറ്റ് ക്രിക്കറ്റ് ഒഫീഷ്യല്‍സിനേയും തടയും.
തമിഴ്നാട്ടില്‍ ശ്രീലങ്കന്‍ വിരുദ്ധവികാരം ശക്തമാണെന്നും ജയലളിത കത്തില്‍ വിശദീകരിക്കുന്നു.തമിഴ് വംശജര്‍ക്കെതിരായ ശ്രീലങ്കന്‍ സര്‍ക്കാരിന്റെ മനുഷ്യാവകാശ ലംഘനങ്ങളില്‍ പ്രതിഷേധിച്ചാണ് ജയലളിതയുടെ ആവശ്യം.
ശ്രീലങ്കയില്‍ നിന്നും 13 താരങ്ങളാണ് ഐപിഎല്‍ 6ാം എഡിഷനില്‍ മത്സരിക്കുന്നത്. നിലവില്‍ ഐപിഎല്‍ കളിക്കുന്ന 9 ടീമുകളില്‍ എട്ടെണ്ണത്തിലും ശ്രീലങ്കയില്‍ നിന്നുള്ള കളിക്കാര്‍ ഉണ്ട്.
ഐപിഎല്‍ മത്സരങ്ങളില്‍ പത്തോളം എണ്ണം ചെന്നൈയിലാണ് നടക്കുന്നത്.ഇതേസമയം ഐപിഎല്ലില്‍ നിന്നും ഏതെങ്കിലും കളിക്കാരെ ഒഴിവാക്കാന്‍ തങ്ങള്‍ക്ക് നിര്‍ദ്ദേശമൊന്നും ലഭിച്ചിട്ടില്ലെന്ന് ബി സി സി ഐ അധ്യക്ഷന്‍ രാജീവ് ശുക്ല പറഞ്ഞു.
ഇപ്പോഴത്തെ നിലയില്‍ ഐപിഎല്‍ മല്‍സരങ്ങളില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.ചെന്നൈയില്‍ നടക്കുന്ന ഐപിഎല്‍ ആറാം എഡിഷന് മത്സരങ്ങളില്‍ മാറ്റമുണ്ടാകില്ലെന്ന് കഴിഞ്ഞ ദിവസം ബിസിസിഐ അറിയിച്ചിരുന്നു.
എന്നാല്‍ തമിഴ് നാട് സര്‍ക്കാരിന്റെ പുതിയ നിലപാട് ബിസിസിഐക്ക് തലവേദനയാകും. ഏപ്രില്‍ മൂന്നിനാണ് ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഏപ്രില്‍ ആറിനാണ് ചെന്നൈയിലെ ആദ്യത്തെ മത്സരം. ചെന്നൈ സൂപ്പര്‍ കിംഗ്സും മുംബൈ ഇന്ത്യന്‍സും തമ്മിലാണ് മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: