ന്യൂദല്‍ഹി: ബഹുജന്‍ സമാജ് വാദി പാര്‍ട്ടി നേതാവ് ദീപക് ഭരദ്വാജ് ദക്ഷിണ ദല്‍ഹിയിലെ ഫാം ഹൗസില്‍ വെടിയേറ്റ് മരിച്ചു. ചൊവ്വാഴ്ച്ച രാവിലെ 9.15നായിരുന്നു സംഭവം.
കാറിലെത്തിയ രണ്ട് മൂന്ന് അജ്ഞാതര്‍ ചേര്‍ന്ന് ദീപക്കിന് നേരെ നിറയൊഴിക്കുകയായിരുന്നുവെന്നും വൃക്തിവൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നും പോലീസ് പറയുന്നു.
603 കോടി ആസ്ഥിയുള്ള ദീപക് ഭരദ്വാജ് 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിഎസ്പി ടിക്കറ്റില്‍ മത്സരിച്ചിട്ടുണ്ട്. ദീപക്കിനൊപ്പം പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍ കഴിയുകയാണ്.
കിഴക്കന്‍ ഡല്‍ഹിയിലെ മെട്രോ റെയില്‍വേ സ്റ്റേഷനിന് മുന്‍വശത്തുണ്ടായ മറ്റൊരു വെടിവെയ്പ്പില്‍ ഒരു യുവതി മരിച്ചു. വെടിവയ്പില്‍ യുവതിയുടെ യുവതിയുടെ അച്ഛനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: