മുംബൈ: ഇന്ത്യന്‍ വംശജയായ നാസ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് അടുത്തയാഴ്ച്ച മുംബൈയിലെത്തും.
ബഹിരാകാശത്ത് ഏറ്റവും അധികം ദിവസം കഴിച്ചു കൂട്ടിയ വനിതയെന്ന ബഹുമതിയ്ക്ക് ഉടമയാണ് സുനിത വില്യംസ്. ആറ് വര്‍ഷത്തിനു ശേഷമാണ് സുനിത വില്യംസ് മുംബൈയിലെത്തുന്നത്.ഏപ്രില്‍ മൂന്ന്,നാല് തീയതികളില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളുമായി അവര്‍ ആശയവിനിമയം നടത്തും.ഏപ്രില്‍ 3ന് ചെമ്പൂറിലെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ വെല്‍ഫെയറിന്റെ വനിത ഹോസ്റ്റലും സുനിത സന്ദര്‍ശിക്കും.
ചെമ്പൂരിലെ വിവിധ സ്കൂളുകളിലെ വിദ്യാര്‍ത്ഥികളുമായും സുനിത വില്യംസ് കൂടിക്കാഴ്ച്ച നടത്തുമെന്നും കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഭൂപേഷ് ബാബു പറഞ്ഞു.ബഹിരാകാശ യാത്രയ്ക്ക് നാസ തെരഞ്ഞെടുക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ വംശജയാണ് സുനിത വില്യംസ്.
ഏപ്രില്‍ 4ന് വെര്‍ലിയിലെ നെഹ്റു സയിന്സ് സെന്ററിലെ സ്കൂള്‍ വിദ്യാര്‍ത്ഥികളുമായി കൂടിക്കാഴ്ച്ച നടത്തും.നൂറോളം സ്കൂളുകളില്‍ നിന്നുമായി അന്‍പതോളം വിദ്യാര്‍ത്ഥികള്‍ കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സെന്റര്‍ ഡയറക്ടര്‍ എസ് കെനീദ് പറഞ്ഞു. സ്ഥല പരിമിതികാരണം ഓരോ സ്കൂളുകളില്‍ നിന്ന് അധ്യാപകര്‍ ഉള്‍പ്പെടെ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് പ്രവേശനമുള്ളത്.
1998 ജൂണ്‍ മാസത്തിലാണ് സുനിതാ വില്യംസ് നാസയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.2006 ഡിസംബര്‍ ഒന്‍പതിനാണ് അവര്‍ ആദ്യത്തെ ബഹിരാകാശ യാത്രയ്ക്കു തുടക്കമിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: