ലണ്ടന്‍: ഓസ്കര് പുരസ്കാര ജേതാവും ഗാന്ധി സിനിമയിലൂടെ ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രേമികളുടെ ഹൃദയത്തില്‍ ഇടംനേടുകയും ചെയ്ത വിഖ്യാത ബ്രിട്ടീഷ് സംവിധായകന് റിച്ചാര്‍ഡ് അറ്റന്‍ബറോയുടെ വാസം വൃദ്ധ സദനത്തില്‍.
ബ്രിട്ടനിലുണ്ടായിരുന്ന സ്വവസതി നേരത്തെ അറ്റന്‍ബറോ വിറ്റിരുന്നു. പിന്നാലെ ഭാര്യ ഷെയ്ല സിം വൃദ്ധസദനത്തില്‍ അഭയംതേടി. താമസിക്കാന്‍ മറ്റൊരിടം ഇല്ലാത്ത സാഹചര്യത്തില്‍ അറ്റന്‍ബറോ ഭാര്യയ്ക്കൊപ്പം ചേരുകയായിരുന്നു. 89കാരനായ അദ്ദേഹത്തിന്റെ ജീവിതം രോഗാതുരമാണെന്നാണ് റിപ്പോര്‍ട്ട്. 2008ല്‍ വീണു പരുക്കേറ്റ അറ്റന്‍ബറോ വീല്‍ചെയറിന്റെ സഹായത്തിലാണ് സഞ്ചരിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: