ശ്രീനഗര്‍: ശ്രീനഗറില്‍ പോലീസ് സംഘത്തിന് നേരെ ഭീകരാക്രമണം. ആക്രമണത്തില്‍ ഒരാള്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വടക്കന്‍ കാശ്മീരിലെ ബരാമുള്ള ജില്ലയിലെ തിരക്കേറിയ സോപോര്‍ മാര്‍ക്കറ്റിലായിരുന്നു സംഭവം. മാര്‍ക്കറ്റില്‍ ഗതാഗതം നിയന്ത്രിച്ച് നിന്നിരുന്ന പോലീസ് സംഘത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നെന്ന് സോപോര്‍ പോലീസ് സൂപ്രണ്ട് ഇംതിയാസ് ഹുസൈന് പറഞ്ഞു. ആക്രമണത്തില്‍ ഒരു കോണ്‍സ്റ്റബിളിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ഒരു മാസത്തിനുള്ളില്‍ ശ്രീനഗറില്‍ നടക്കുന്ന നാലാമത്തെ ഭീകരാക്രമണമാണിത്. മാര്‍ച്ച് 13 ന് സിആര്‍പിഎഫ് ക്യാമ്പിന് നേരെ നടന്ന ആക്രമണത്തില്‍ അഞ്ച് ജവാന്മാരാണ് കൊല്ലപ്പെട്ടത്. മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ശ്രീനഗറിലെ ബിഎസ്എഫ് ഓഫീസിന് നേരെ നടന്ന ആക്രമണത്തില്‍ ഒരു സൈനികന് മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: