ചവറ: രാഷ്ട്രീയമായ കുടിപ്പകകള്‍ ഏറെയുണ്ടെങ്കിലും കേരളത്തിന്റെ വികസനസങ്കല്‍പ്പങ്ങളില്‍ കുറച്ചുകൂടി മാറ്റങ്ങള്‍ ഉണ്ടാകണമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി.
തെക്കേഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ മുന്നേറ്റം ഇതുപോര. വേഗത്തിലുള്ള മുന്നേറ്റം കേരളത്തിനുണ്ടാകണം – അദ്ദേഹം പറഞ്ഞു.
നീണ്ടകരയില്‍ ബേബിജോണ്‍ സ്മാരകത്തിന്റെ സമര്‍പ്പണം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. വികസനത്തില്‍ ഭരണകക്ഷിയെന്നോ പ്രതിപക്ഷമെന്നോ ഉള്ള വ്യത്യാസമില്ലാതെ സഹകരിക്കണം. പൊതുപ്രശ്നങ്ങളെ കുറച്ചുകൂടി വിശാലമായി കാണണം. കേരള രാഷ്ട്രീയത്തിലെ അത്ഭുതപ്രതിഭാസമായിരുന്നു ബേബിജോണ്‍. പ്രതിസന്ധികളെ നേരിടാനുള്ള അസാമാന്യമായ കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. കേരളരാഷ്ട്രീയത്തിന്റെ കൂടപ്പിറപ്പാണ് പ്രതിസന്ധികളെന്നും കേരള രാഷ്ട്രീയത്തിലുണ്ടായ നിരവധി കൊടുങ്കാറ്റുകളെ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞത് കേരള കിസിഞ്ജറായിരുന്ന ബേബിജോണിനായിരുന്നുവെന്നും എ.കെ. ആന്റണി പറഞ്ഞു. എന്‍. പീതാംബരക്കുറുപ്പ് എം.പി. അധ്യക്ഷത വഹിച്ചു.
മന്ത്രി ഷിബു ബേബിജോണ്‍, എം.എല്‍.എമാരായ പി.കെ. ഗുരുദാസന്, സി. ദിവാകരന്, ആര്.എസ്.പി. നേതാവ് വി.പി. രാമകൃഷ്ണപിള്ള, ഡി.സി.സി പ്രസിഡന്റ് പ്രതാപവര്മതമ്പാന്, സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എം.കെ. ഭാസ്കരന്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എ. യൂനുസ്കുഞ്ഞ്, സി.പി.ഐ. ജില്ലാ സെക്രട്ടറി ആര്.രാമചന്ദ്രന്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് വയയ്ക്കല്‍ മധു, സി. എം.പി. നേതാവ് എം.എച്ച്. ഷാരിയര്‍, ചവറ വി. വാസുപിള്ള, ബിന്നികക്കാട്, കായിക്കര നെജീബ്, പ്രേംഉഷാര്‍, ചിരട്ടക്കോണം സുരേഷ്, ആര്.ശ്രീധരന്‍പിള്ള എന്നിവര്‍ സംസാരിച്ചു. ബേബിജോണിന്റെ കുടുംബാംഗങ്ങളും സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: