ന്യൂദല്‍ഹി: 1993 മുംബൈ സ്ഫോടനക്കേസില്‍ അഞ്ചു വര്‍ഷം തടവിനു ശിക്ഷിച്ച ബോളിവുഡ് നടന് സഞ്ജയ് ദത്തിനു പിന്തുണയുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിങ് രംഗത്ത്. സഞ്ജയ് ദത്ത് കുറ്റവാളിയോ തീവ്രവാദിയോ അല്ലെന്ന് അദ്ദേഹം പറഞ്ഞു.
1993 ലെ അന്തരീക്ഷം മോശമായിരുന്നു. ഒരു കുട്ടി ചെയ്യുന്ന തെറ്റു മാത്രമാണു സഞ്ജയ് ദത്ത് ചെയ്തത്. സഞ്ജയ് ഒരു തെറ്റു ചെയ്തു. അതിനുള്ള വിലയായി 18 മാസം ജയിലില്‍ കിടക്കേണ്ടി വന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ പാര്‍ട്ടി വക്താവ് റാഷിദ് അല്‍വി തയാറായില്ല.
സഞ്ജയ് ദത്ത് ദയാഹര്‍ജി സമര്‍പ്പിച്ചാല്‍ അതില്‍ ഗവര്‍ണറോ പ്രസിഡന്റോ തീരുമാനമെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഈ വിഷയത്തില്‍ അഭിപ്രായം പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: