ബംഗളൂരു: കര്‍ണാടകയില്‍ ഭരണം നിലനിര്‍ത്താന്‍ ഒരുങ്ങുന്ന ബിജെപി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു.
മൈസൂറില്‍ കൂറ്റന്‍ റാലിയോടെയായിരുന്നു ബിജെപിയുടെ പ്രചരണ പ്രവര്‍ത്തനങ്ങളുടെ ആരംഭം. മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍, ഉപമുഖ്യമന്ത്രി ഇശ്വരപ്പ, പുതുതായി ചുമതലയേറ്റ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പ്രഹ്ലാദ് ജോഷി, മുന്‍ മുഖ്യമന്ത്രി സദാനന്ദ ഗൗഡ, മുതിര്‍ന്ന നേതാവ് അനന്ത കുമാര്‍ എന്നിവര്‍ റാലിക്ക് നേതൃത്വം നല്കി. മേയ് അഞ്ചിനാണ് കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ്.
സംസ്ഥാനത്ത് ഭൂരിഭാഗമിടങ്ങളിലും ത്രികോണ മത്സരത്തിനാണ് സാധ്യതയെന്ന് പ്രഹ്ലാദ് ജോഷി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ചിലയിടത്ത് ബിജെപിയും കോണ്‍ഗ്രസും തമ്മിലാവും മത്സരം. മറ്റിടങ്ങളില്‍ ബിജെപി, കോണ്‍ഗ്രസ്, ജനതാദള്‍എസ് എന്നിവര്‍ ശക്തിപരീക്ഷിക്കും. യെദ്യൂരപ്പയുടെ കര്‍ണാടക ജനതാ പാര്‍ട്ടി (കെജെപി) ബിജെപിക്ക് യാതൊരു വെല്ലുവിളിയും ഉയര്‍ത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 147 മണ്ഡലങ്ങളില്‍ ഒരിടത്തുപോലും ജയിക്കാന്‍ കെജെപിക്കായില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെറുപാര്‍ട്ടികള്‍ക്ക് വോട്ടുചെയ്യുന്നതു നിഷ്ഫലമാണെന്ന് ജനങ്ങള്‍ക്കറിയാം. ഇക്കാര്യം പ്രചാരണവേളയില്‍ ഉയര്‍ത്തിക്കാട്ടും, ജോഷി പറഞ്ഞു.
പാര്‍ട്ടിയുടെ ദക്ഷിണേന്ത്യന്‍ കവാടമെന്നു വിശേഷിപ്പിക്കപ്പെട്ട കര്‍ണാടകയില്‍ കടുത്ത പ്രതിസന്ധികള്‍ക്കിടയിലും ബിജെപി കാലാവധി പൂര്‍ത്തിയാക്കിയിരുന്നു.
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയും വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ബിജെപിയുടെ പ്രചരണം നയിക്കാന്‍ എത്തും. അതേസമയം, സിനിമാ താരങ്ങളെ മുന്‍നിര്‍ത്തിയുള്ള പ്രചാരണത്തിനാണ് കോ ണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: