Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാവി ഭാരതത്തിന്റെ രൂപരേഖ വരച്ച്‌ മോദി ഗൂഗിള്‍ കോണ്‍ഫറന്‍സില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2013, 11:59 pm IST
inIndia

ന്യൂദല്‍ഹി: രാഷ്‌ട്രീയക്കാര്‍ മികച്ച ഭരണവും ഉത്തരവാദിത്വവും സുതാര്യതയും ജനങ്ങളിലെത്തിക്കാനായി നവീന സാങ്കേതികവിദ്യകള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന്‌ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോദി. “ഇന്റര്‍നെറ്റ്‌ ഒരു നല്ല ഉപാധിയാണ്‌. സാധാരണപൗരന്മാര്‍ക്ക്‌ ഇപ്പോള്‍ നേരിട്ട്‌ നയരൂപീകരണങ്ങളില്‍ ഇടപെടാന്‍ കഴിയുന്നു.” ഇന്റര്‍നെറ്റിലെ ഭീമന്‍ സെര്‍ച്ച്‌ എന്‍ജിനായ ഗൂഗിള്‍ സംഘടിപ്പിച്ച വീഡിയോ കോണ്‍ഫറന്‍സിംഗില്‍ മോദി പറഞ്ഞു.

ഇന്റര്‍നെറ്റ്‌ ജനങ്ങളെ വളരെയധികം സ്വാധീനിച്ചു കഴിഞ്ഞു. ഇത്‌ ജനങ്ങളെയും നേതാക്കളെയും സര്‍ക്കാരിനെയും പരസ്പരം ബന്ധപ്പെടുത്തുന്നു. മുമ്പ്‌ രാഷ്‌ട്രീയക്കാര്‍ തങ്ങളുടെ കാഴ്ചപ്പാട്‌ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുമായിരുന്നു. ഇന്നങ്ങനെയല്ല, കാലത്തിനനുസരിച്ച്‌ നവീനമായവ പരസ്പരം പങ്കുവയ്‌ക്കുന്നതായി ബിജെപി നേതാവ്‌ ചൂണ്ടിക്കാട്ടി.

ഭരണതലത്തില്‍ പൗരന്മാര്‍ക്ക്‌ ഇന്ന്‌ നേരിട്ടിടപെടാന്‍ കഴിയുന്നു. മുമ്പ്‌ ഇത്‌ അഞ്ച്‌ വര്‍ഷത്തിലൊരിക്കലോ ഒരു തെരഞ്ഞെടുപ്പ്‌ കഴിഞ്ഞ്‌ അടുത്ത തെരഞ്ഞെടുപ്പിലോ മാത്രമായിരുന്നു. ഇന്റര്‍നെറ്റ്‌ സത്യത്തില്‍ പൗരന്മാരെ ശരിക്കും സ്വാധീനിച്ചു കഴിഞ്ഞു. ഇംഗ്ലീഷില്‍ നടത്തിയ പ്രസംഗത്തില്‍ മോദി പറഞ്ഞു.

ഇന്ന്‌ ജനങ്ങളുടെ ഘോഷവും സ്വപ്നങ്ങളും ആരുമായും ബന്ധപ്പെടുത്താന്‍ അത്യാധുനിക സാങ്കേതികവിദ്യകളുണ്ടെന്ന്‌ മോദി വ്യക്തമാക്കി. കഴിഞ്ഞ ഗുജറാത്ത്‌ നിയമസഭാ തെരഞ്ഞെടുപ്പില്‍ മോദി 3 ഡി ഹോളോഗ്രാഫിക്‌ പ്രദര്‍ശനം ഉപയോഗപ്പെടുത്തിയിരുന്നു. ഇത്‌ പുതിയ നഗരചത്വരമാണ്‌. ഇതിനെ നമുക്ക്‌ “നുക്കാട്‌” എന്ന്‌ വിളിക്കാം. പൗരന്മാര്‍ ഇന്ന്‌ ഇന്റര്‍നെറ്റ്‌ പൗരന്മാരായി മാറിയിരിക്കുകയാണ്‌. ഇത്‌ ചരടില്‍ കോര്‍ത്ത പൊതുസമൂഹമാണ്‌. അതിനാല്‍ സാങ്കേതിക വിദ്യകള്‍ കൂടുതലായി പ്രയോഗിക്കുമ്പോള്‍ ഉത്തരവാദിത്വവും സുതാര്യതയും കൂടുകയും ഒപ്പം മികച്ച ഭരണവും സാധ്യമാകുമെന്ന്‌ മോദി കൂട്ടിച്ചേര്‍ത്തു.

ഗുജറാത്തിലെ ഈ നേട്ടങ്ങള്‍, വിവര-ആശയവിനിമയ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ സാധാരണക്കാരന്റെ ആവലാതി എങ്ങനെ പരിഹരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്ക പോലും ഈ ശ്രമങ്ങളെ അഭിനന്ദിക്കുകയും ഏറ്റവും നല്ല പൊതുജന സേവനത്തിനുള്ള പുരസ്കാരം സംസ്ഥാനത്തിന്‌ ഉറപ്പുവരുത്തുകയും ചെയ്തു. 21-ാ‍ം നൂറ്റാണ്ടിലെ നിരക്ഷരര്‍ പഠിക്കാന്‍ കഴിയാത്തവര്‍, പഠിപ്പില്ലാത്തവര്‍, വീണ്ടും പഠിക്കുന്നവര്‍ എന്നിവരായിരിക്കുമെന്ന ഭവിഷ്യവാദി ആല്‍വിന്‍ ടോഫ്ലറുടെ വാക്കുകള്‍ കടമെടുത്ത്‌ മോദി വ്യക്തമാക്കി. ഇത്‌ രാഷ്‌ട്രീയക്കാര്‍ക്കായിരിക്കും കൂടുതല്‍ ചേരുക. ഇന്ത്യയെപ്പോലൊരു വലിയ ജനാധിപത്യ രാഷ്‌ട്രത്തില്‍ വിവരസാങ്കേതിക വിദ്യക്ക്‌ വളരെ പ്രാധാന്യമുണ്ട്‌. രാഷ്‌ട്രീയ വിഭാഗങ്ങള്‍ക്ക്‌ സാങ്കേതികവിദ്യ തീര്‍ച്ചയായും വെല്ലുവിളി തന്നെയായിരിക്കും, അദ്ദേഹം പറഞ്ഞു.

എന്തായാലും രാഷ്‌ട്രീയക്കാര്‍ പുതിയ ഏത്‌ സാങ്കേതികവിദ്യ പ്രചാരത്തിലെത്തിയാലും ഉടന്‍ അത്‌ പഠിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും വേണം. അത്‌ മൈക്രോഫോണായാലും ചലിക്കുന്ന ചിത്രങ്ങളായാലും ടെലിവിഷനായാലും ശരി. സാങ്കേതികവിദ്യ രാഷ്‌ട്രീയത്തില്‍ പര്യായപദമായിരിക്കുകയാണ്‌. മാത്രമല്ല അത്‌ രാഷ്‌ട്രീയത്തെ അടിസ്ഥാനപരമായി പുനര്‍നിശ്ചയിച്ചുകൊണ്ടിരിക്കുകയാണ്‌. തന്റെ സര്‍ക്കാര്‍ ഭരണനിര്‍വഹണത്തിനും നയങ്ങള്‍ നടപ്പാക്കുന്നതിനും ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നുണ്ടെന്ന്‌ അദ്ദേഹം വ്യക്തമാക്കി.

വനങ്ങളുടെ ഭൂപടവും മറ്റും നിര്‍മിക്കാനും ആശുപത്രികള്‍ക്കായി ഭൂമി നല്‍കാനും ഗുജറാത്തില്‍ ജിയോഗ്രാഫിക്‌ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഉപയോഗപ്പെടുത്തുന്നുണ്ട്‌. ജലവിനിയോഗത്തിന്‌ ഈ വിദ്യ ഉപയോഗിക്കുന്ന ആദ്യസംസ്ഥാനവും ഗുജറാത്താണ്‌. തങ്ങള്‍ക്ക്‌ എല്ലാ ഗ്രാമങ്ങളുമായി ബന്ധപ്പെടാന്‍ ഇ-ഗ്രാമ, വിശ്വ ഗ്രാമ എന്നീ പദ്ധതികളുണ്ട്‌. അടുത്തകാലത്തുണ്ടായ വെള്ളപ്പൊക്കത്തില്‍ മനുഷ്യജീവന്‍ നഷ്ടപ്പെടാതെ രക്ഷപ്പെടുത്താന്‍ ദുരിതനിവാരണ പദ്ധതിയിലും ഈ സാങ്കേതികവിദ്യ ഉള്‍പ്പെടുത്തിയതിലൂടെ സാധിച്ചതായി അദ്ദേഹം വെളിപ്പെടുത്തി.

തെരഞ്ഞെടുപ്പുകളില്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതില്‍ ഗുജറാത്ത്‌ ഒരുപടി മുന്നിലാണ്‌. ഇവിടെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക്‌ വോട്ടിംഗ്‌ മെഷീനുകള്‍ ഒഴിവാക്കി പകരം ഇ-വോട്ടിംഗ്‌ സമ്പ്രദായം കൊണ്ടുവന്നിട്ടുണ്ട്‌. സാങ്കേതികവിദ്യ നല്ലതോ ചീത്തയോ എന്ന ഗണത്തില്‍പ്പെടുത്താവുന്നതല്ല. നമ്മള്‍ അതിനെ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്‌. ഇന്ത്യന്‍ ടാലന്റ്‌ + ഇന്‍ഫര്‍മേഷന്‍ ടെക്നോളജി = നാളത്തെ ഇന്ത്യ എന്ന പുതിയ സൂത്രവാക്യവും മോദി ഇതോടൊപ്പം പ്രഖ്യാപിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

News

മുംബൈ ഘട്‌കോപ്പർ മണ്ണിടിച്ചിൽ, മരണം; രക്ഷാപ്രവർത്തനം തുടരുന്നു

India

ചന്ദ്രനിൽ പുതിയ അധ്യായം; നാസയുടെ ‘മൂണ്‍ ബേസ്’ പദ്ധതിയിലേക്ക് ഐഎസ്ആര്‍ഒക്ക് ഔദ്യോഗിക ക്ഷണം

Kerala

യൂത്ത് ലീഗില്‍ അതൃപ്തി; വിദ്യാഭ്യാസ മന്ത്രിയുടെ സ്റ്റാഫിലും ജമാഅത്തെ ഇസ്ലാമി നേതാവ്, വിവാദം

Kerala

കേരളത്തിലെ സര്‍ക്കാര്‍ ഭീകരവാദികള്‍ക്ക് ഒത്താശ ചെയ്യുന്നു: വി. മുരളീധരന്‍ എംഎല്‍എ

പുതിയ വാര്‍ത്തകള്‍

ടി.ജി. മോഹന്‍ദാസിന്റെ അറസ്റ്റില്‍ പോലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം, സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇ ഡി അന്വേഷണം; നുണപരിശോധന വേണമെന്ന പ്രതികളുടെ അപേക്ഷ പ്രത്യേക കോടതി തള്ളി

കേരളത്തിന്റെ വള്ളംകളികൾക്കും സാംസ്കാരിക ഉത്സവങ്ങൾക്കും കേന്ദ്രസഹായം; 80 ലക്ഷം രൂപ അനുവദിച്ച് മോദി സർക്കാർ

കേരള പ്രവാസി കമ്മീഷനില്‍ ഇനി മുതല്‍ ലോകത്തെവിടെനിന്നും പരാതി നല്‍കാം

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ… നിയന്ത്രണം മുസ്ലിം ലീഗിന്: യുഡിഎഫ് ഭരണം താലിബാനിസത്തിലേക്ക്

തൊഴിലില്ലായ്‌മയിലും കേരളം നമ്പര്‍ വണ്‍ 8.9 ശതമാനം; രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞു

വന്ദേമാതരത്തെ എതിര്‍ക്കുന്നത് വിഭജനത്തിനുള്ള വിത്തുപാകല്‍ : പി.കെ. കൃഷ്ണദാസ്

സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഭാരതീയ മാധ്യമങ്ങള്‍ക്ക് നന്ദി അറിയിച്ച് ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ ; പാകിസ്ഥാനെതിരെ രൂക്ഷവിമർശനം പാകിസ്ഥാന്‍ ‘കാന്‍സര്‍’

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.