ചെന്നൈ: അനധികൃതമായി വിദേശത്ത് നിന്നും കാറുകള്‍ ഇറിക്കിയ കേസുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലുടനീളം സി.ബി.ഐ റെയ്ഡുകള്‍ തുടരുന്നു. സി.ബി.ഐയുടെ പരിശോധനയില്‍ 33 അനധികൃത കാറുകളാണ് ഇതുവരെ പിടിച്ചെടുത്തത്. വരും ദിവസങ്ങളില്‍ കൂടുതല്‍ കാറുകള്‍ കണ്ടെത്താന്‍ കഴിയുമെന്ന് സിബിഐ അന്വേഷണ സംഘം വ്യക്തമാക്കുന്നു.
നികുതി വെട്ടിപ്പ് നടത്തി കാറുകള്‍ ഇറക്കുമതി ചെയ്യാന്‍ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇറ്റലിജന്‍സ് അധിക്യതരും കൂട്ടു നിന്നിട്ടുണ്ടെന്നാണ് അന്വേഷണത്തില്‍ അറിയുന്നത്. കഴിഞ്ഞ ദിവസം ഡി.എം.കെ അധ്യക്ഷന്‍ കരുണാനിധിയുടെ മകന് സ്റ്റാലിന്റെ വസതിയില്‍ നടന്ന റെയ്ഡില്‍ അനധികൃതമായി ഇറക്കുമതി ചെയ്ത കാറുകള്പിടിച്ചെടുത്തിരുന്നു.
സ്റ്റാലിന്റെ മകന് ഉദയനിധി സ്റ്റാലിന്റേതടക്കം മൂന്നു വിദേശ വാഹനങ്ങളാണ് സ്റ്റാലിന് കുടുംബത്തിന് ഉള്ളത്. ചെന്നൈയിലെ മറ്റ് ഒരു നേതാക്കള്‍ക്കും ഇല്ലാത്ത തരത്തില്‍ ആഡംബര കാറുകള്‍ സ്റ്റാലിനുണ്ടെന്ന് രാഷ്ട്രീയ പ്രതിയോഗികള്‍ നിരവധി തവണ ആരോപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: