മുംബൈ: ജയിലിലെ നല്ലനടപ്പിന്മേല് സഞ്ജയ്ദത്തിന് ശിക്ഷാകാലാവധിയില്‍ ഇളവ് ലഭിച്ചേക്കും. പത്ത് മാസം വരെ ഇളവ് ലഭിക്കാനാണ് സാധ്യത. ജയില്നിയമമനുസരിച്ച് ഓരോ തടവുപുള്ളിക്കും നല്ലനടപ്പിന്റെ പേരില്‍ ശിക്ഷ ഇളവ് ലഭിക്കുന്നതിനായി അപേക്ഷിക്കാവുന്നതാണ്. തടവ്ശിക്ഷ അനുഭവിക്കാന്‍ തുടങ്ങിയതിന്ശേഷം ഓരോ മാസവും ഏഴ് ദിവസം വീതം ഇളവിനാണ് വ്യവസ്ഥയുള്ളത്. സാധാരണ കുറ്റവാളി എന്ന നിലയില്‍ നിന്ന് സീനിയര്‍ കുറ്റവാളിയായി തരംതിരിക്കപ്പെട്ടവര്ക്ക് ഈ ആനുകൂല്യം ഓരോ മാസവും ഒമ്പത് ദിവസം വരെ ലഭ്യമാകും. സഞ്ജയ്ദത്തിന്റെ കേസില്‍ അദ്ദേഹത്തിന് 60 മാസത്തേക്കാണ് ജയില്‍ശിക്ഷ വിധിച്ചിരിക്കുന്നത്. വിചാരണ കാലയളവില്‍ ദത്ത് 18 മാസം തടവില്‍ കഴിഞ്ഞിരുന്നു. അവശേഷിക്കുന്ന 42 മാസക്കാലാവധിയില്‍ മാസത്തില്‍ ഏഴ് ദിവസമെന്ന കണക്കനുസരിച്ച് സഞ്ജയ് ദത്തിന് നല്ലനടപ്പിന് പത്ത് മാസത്തോളം ഇളവ് ലഭിക്കും. അങ്ങനെ സംഭവിച്ചാല്‍ 32 മാസത്തെ ജയില്‍ശിക്ഷ പൂര്‍ത്തിയാക്കി സഞ്ജയ്ദത്തിന് പുറത്തുവരാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: