ചവറ: ഗുരുദേവ പ്രതിമയുടെ ചെവി അറുത്തുമാറ്റിയ സംഭവത്തില്‍ വ്യാപക പ്രതിഷേധം. തെക്കന്‍ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഘോഷയാത്രയ്ക്കു നേരെ അക്രമം നടന്നതിന് പിന്നാലെയാണ് ചവറ പന്മന ആറുമുറിക്കടയില്‍ ഗുരുമന്ദിരം തകര്‍ത്തത്. ഗുരുമന്ദിരത്തിന് പിന്നിലെ ചില്ലുകള്‍ പൂര്‍ണമായും അടിച്ചു തകര്‍ത്തിട്ടുണ്ട്. ഗുരുദേവ പ്രതിമയുടെ ഇരുചെവികളും അറുത്തുമാറ്റിയ നിലയിലാണ്. പതിനഞ്ചുവര്‍ഷം പഴക്കമുള്ള ഈ ഗുരുമന്ദിരത്തിന് നേരെ നാലാംതവണയാണ് ആക്രമണമുണ്ടാകുന്നത്.
വ്യാഴാഴ്ച രാവിലെ എസ്എന്‍ഡിപി ശാഖാസെക്രട്ടറി പ്രദീപാണ് മന്ദിരം തകര്‍ത്തതായി ആദ്യം കണ്ടത്. പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായതെന്ന് സംശയിക്കുന്നു. സെക്രട്ടറി അറിയിച്ചതിനെത്തുടര്‍ന്ന് ചവറ യൂണിയന് ഭാരവാഹികളും ശാഖാപ്രവര്ത്തകരും നാട്ടുകാരും സ്ഥലത്തെത്തി. ചവറ പോലീസ് കേസെടുത്തു.
പന്മന കരിത്തുറ ജംഗ്ഷനില്‍ അക്രമികള്‍ ബിജെപി, ആര്‍എസ്എസ് സംഘടനകളുടെ കൊടികളും നശിപ്പിച്ചിട്ടുണ്ട്. ബിജെപിയുടെ കൊടി കരിഞ്ഞ നിലയിലാണ്. കരിത്തുറയില്‍ സ്ഥാപിച്ചിരുന്ന തെക്കന്‍ കൊടുങ്ങല്ലൂര്‍ ഭദ്രകാളീ ക്ഷേത്രോത്സവത്തിന്റെ ഫ്ലക്സ് ബോര്‍ഡും നശിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് എസ്എന്‍ഡിപി യൂണിയനും ഹിന്ദുസംഘടനകളും പന്മനയിലും പുത്തന്‍ചന്തയിലും ഇന്നലെ ഹര്‍ത്താല്‍ ആചരിച്ചു. ഹര്‍ത്താല്‍ സമാധാനപരമായിരുന്നു.
എസ്എന്‍ഡിപി ചവറ യൂണിയന്റെ നേതൃത്വത്തില്‍ വൈകിട്ട് ആറിന് നടന്ന പ്രതിഷേധയോഗത്തില്‍ വിവിധ രാഷ്ട്രീയ നേതാക്കന്മാരും ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് ജഗന്നാഥനും പങ്കെടുത്തു. ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവും നടത്തി.
കുമരംചിറ ദേവീക്ഷേത്രത്തില്‍ നടന്ന അക്രമത്തിന് സമാനമായ സംഭവവികാസങ്ങളാണ് ചവറയില്‍ അരങ്ങേറിയത്. സാമുദായിക സംഘര്‍ഷം സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കമാണിതെന്ന് സംശയിക്കപ്പെടുന്നു. തുടര്‍ച്ചയായി നടക്കുന്ന ഇത്തരം പ്രശ്നങ്ങളെ എഴുതിത്തള്ളുന്ന അധികൃതരുടെ നടപടികളും ദുരൂഹത സൃഷ്ടിക്കുന്നുണ്ട്. കൊല്ലത്ത് മാമൂട്ടില്‍ കടവിലും ശാസ്താംകോട്ട കുമരംചിറയിലും പട്ടാഴിയിലും മൈനാഗപ്പള്ളിയിലും ഒക്കെ നടന്ന അതിക്രമങ്ങള്‍ക്ക് പിന്നില്‍ ഏറെ സമാനതകളുണ്ട്. ഇത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം ഉണ്ടാകണമെന്ന ഹിന്ദുസംഘടനകളുടെ ആവര്‍ത്തിച്ചുള്ള ആവശ്യങ്ങളും പരാതികളും അവഗണിക്കപ്പെടുകയാണെന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: