പത്തനാപുരം: തൃക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപം കഴിഞ്ഞദിവസം മൃതദേഹം ചാക്കിനുള്ളില്‍ കണ്ട സംഭവത്തില്‍ മരണപ്പെട്ട ആളുടെ ഭാര്യയും ഭാര്യാ കാമുകനും പോലീസ് കസ്റ്റഡിയിലെന്ന് സൂചന. കണ്ടെത്തിയത് മേലില ഗ്രാമപഞ്ചായത്തില്‍ കിഴക്കേത്തെരുവ് ഇരണൂര്‍ സ്വദേശി കൊച്ചുനാരായണനെന്ന സുരേഷിന്റെ (42) മൃതദേഹമാണെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചു.
കഴിഞ്ഞ ഞായറാഴ്ച പട്ടാഴിയിലെ ദര്ഭയിലുള്ള ബന്ധുവീട്ടില്‍ പോയതിന് ശേഷമാണ് സുരേഷിനെ കാണാതായത്. മൃതദേഹം ചാക്കിനുള്ളില്‍ കൈകാലുകള്‍ ബന്ധിച്ച് അഴുകിയ നിലയിലാണ് കാണപ്പെട്ടത്. പ്രദേശത്ത് വലിയ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് പ്രദേശവാസികള്‍ നടത്തിയ തിരച്ചിലിലാണ് ഒരു ചാക്കുകെട്ട് കണ്ടെത്തിയത്. സംശയം തോന്നിയ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയും പോലീസ് പരിശോധനയില്‍ പുരുഷന്റെ മൃതദേഹമാണ് ചാക്കിലെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. കൊല്ലത്തു നിന്നും ഡോഗ്സ്ക്വാഡും ഫോറന്‍സിക് ഉദ്യോഗസ്ഥരും എത്തി പരിശോധനകള്‍ നടത്തി. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വീട്ടുവളപ്പില്‍ സംസ്കരിച്ചു.
ഭാര്യ സുശീലയും കാമുകന് ശെല്‍വരാജ് എന്ന രാജുവും പോലീസ് കസ്റ്റഡിയിലാണ്. എന്നാല്‍ പോലീസ് കസ്റ്റഡിയിലെടുത്ത ഭാര്യ, കാമുകന് ശെല്‍വരാജ് എന്നിവര്‍ പോലീസിന്റെ കണ്ണുവെട്ടിച്ച് കഴുത്തിലെ ഞരമ്പ് മുറിച്ച് ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൃതദേഹത്തില്‍ നിന്നും ലഭിച്ച മൊബെയില്‍ഫോണിന്റെയും കത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. കൊലപാതകം ഏതുരീതിയിലാണന്ന് സ്ഥിരീകരിച്ചിട്ടില്ല. സൂര്യ, സുനിത എന്നിവര്‍ സുരേഷിന്റെ മക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: