ചെന്നൈ: മകന് സ്റ്റാലിന്റെ വീട്ടില്‍ വ്യാഴാഴ്ച്ച നടന്ന റെയ്ഡ് രാഷ്ട്രീയ വൈരാഗ്യമൂലമാകാമെന്നും അല്ലായിരിക്കാമെന്നും ഡിഎംകെ അധ്യക്ഷന്‍ കരുണാനിധി പറഞ്ഞു. ജയലളിത സര്‍ക്കാരിന്റെ രാഷ്ട്രീയവൈരാഗ്യമാകാം ഇതിന് പിന്നിലെന്നും കേന്ദ്രത്തിലെ മന്ത്രിമാരുടെയല്ലെന്നും നേരിട്ടല്ലാതെ കരുണാനിധി പറഞ്ഞു.
റെയ്ഡിനു പിന്നാലെ തന്നെ കാണാനെത്തിയ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കരുണാനിധി. താന്‍ രാവിലെ പത്തു മണിക്കാണ് ഉറക്കമുണര്‍ന്നത്. ടിവിയിലൂടെയാണ് ഇക്കാര്യം അറിഞ്ഞത്. സംഭവത്തെക്കുറിച്ച് അറിവില്ലെന്നാണ് കേന്ദ്രമന്ത്രിമാര്‍ പറയുന്നത്. അവര്‍ അങ്ങനെ പറയുമ്പോള്‍ അവിശ്വസിക്കേണ്്ട കാര്യമില്ല.- കരുണാനിധി പറഞ്ഞു.
യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി സി.ബി.ഐ റെയിഡില്‍ അസ്വസ്ഥയാകുകയും ഇതിനെ കുറിച്ച് മന്ത്രി വി നാരായണസ്വാമിയോട് തിരക്കുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റെയ്ഡിനെ വിമര്ശിച്ചുകൊണ്്ട് പ്രധാനമന്ത്രി മന്മോഹന് സിങും കേന്ദ്രമന്ത്രി പി. ചിദംബരവും രംഗത്തുവന്നു. റെയ്ഡില്‍ കേന്ദ്രസര്‍ക്കാരിന് പങ്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ആരാണ് റെയ്ഡിന്റെ ഉത്തരവാദിയെന്നു കണ്ടെത്തും. സംഭവത്തില്‍ തന്റെ സര്‍ക്കാര്‍ അസ്വസ്ഥമാണ്. ഡിഎംകെ കേന്ദ്രസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച സാഹചര്യത്തില്‍ നടത്തിയ റെയ്ഡ് നിര്‍ഭാഗ്യകരമായെന്നും മന്മോഹന് പ്രതികരിച്ചു.
റെയ്ഡ് രാഷ്ട്രീയ പകപോക്കലായി ഇതു തെറ്റിദ്ധരിക്കപ്പെടുമെന്ന് ചിദംബരം ബന്ധപ്പെട്ട മന്ത്രാലയത്തെ അറിയിച്ചിരുന്നു. തുടര്‍ന്ന് റെയ്ഡ് നിര്‍ത്തിവയ്ക്കാന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദേശിക്കുകയും ചെയ്തു. റെയ്ഡിനെ വിമര്‍ശിച്ച് സോണിയാ ഗാന്ധിയും രംഗത്തുവന്നിരുന്നു.
ഉദയനിധിയുടെ ഉടമസ്ഥതയിലുള്ള നിര്‍മാണ കമ്പനിയുടെ സിനിമാ ചിത്രീകരണം നടക്കുന്നതിനിടെ വിദേശത്തുനിന്ന് നികുതി വെട്ടിച്ച് ഹമ്മര്‍ കാറുകള്‍ ഇറക്കുമതി ചെയ്തെന്നാണ് ആരോപണം. രാവിലെ ആറരയോടെയാണ് സിബിഐയുടെ നാല് ഉദ്യോഗസ്ഥര്‍ സ്റ്റാലിന്റെ വീട്ടില്‍ എത്തിയത്. ഉദയനിധിയെ സിബിഐ സംഘം ഒന്നര മണിക്കൂറോളം ചോദ്യം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: