റോം: കടല്‍കൊല കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരെ തിരികെ കൊണ്ടുവരാതെ ഇറ്റലി സംരക്ഷിക്കുമ്പോള്‍ നൂറിലധികം ഇന്ത്യക്കാര്‍ ഇറ്റാലിയന്‍ ജയിലുകളില്‍ തടവുപുളികളായി കഴിയുന്നു. ഇവരെല്ലാം ഏതൊക്കെ കേസിന്റെ പേരിലാണ് തടവിലായതെന്ന കാര്യത്തില്‍ ഇന്ത്യന്‍ സര്‍ക്കാറിന് യാതൊരു വിവരവുമില്ല.
ഇവര്‍ ചെയ്ത കുറ്റമെന്തെന്നോ എത്രപേര്‍ വിദേശ ജയിലുകളില്‍ കഴിയുന്നുണ്ടെന്നോ ഇന്ത്യന്‍ സര്‍കാരിന് അറിയില്ലെന്നതാണ് വിചിത്രം. ഇതിനെ കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച വന്നപ്പോള്‍ തടവികാരെ കുറിച്ച് സ്വകാര്യ സൂക്ഷിക്കണമെന്ന വാദം ഉന്നയിച്ച് ഇറ്റാലിയന്‍ സര്‍ക്കാര്‍ ഒഴിഞ്ഞു മാറി.
കഴിഞ്ഞ വര്‍ഷം നവംബറില്‍ സല്മാന് ഖുര്‍ഷിദ് നല്കിയ ഇറ്റാലിയന്‍ ജയിലിലുള്ള ഇന്ത്യന്‍ തടവുകാരുടെ എണ്ണം 109 തന്നെയാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇറ്റാലി ഇന്ത്യന്‍ തടവുകാരെ ജയിലില്‍ നിന്നും മോചിപ്പിച്ചിട്ടില്ലെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.
എന്തൊക്കെയായാലും ഇറ്റാലിയന്‍ ജയിലുകളില്‍ കഴിയുന്നതില്‍ ഭൂരിഭാഗം ഇന്ത്യക്കാരും കര്‍ഷക തൊഴിലാളികളാണെന്നാണ് സൂചന. തടവുകാരുടെ കേസുകളുമായി ബന്ധപ്പെടാനോ ഇവരെ ജയിലില്‍ നിന്നും മോചിപ്പിക്കാനോ ഇന്ത്യയുടെ ഭാഗത്തുനിന്ന് യാതൊരു ശ്രമവും നടന്നിട്ടില്ല. ഇന്ത്യന്‍ തടവുകാരുടെ വിവരങ്ങള്‍ കൈമാറാന്‍ പോലും വിമുഖത കാണിച്ച ഇറ്റാലിയന്‍ ഭരണകൂടം ഇന്ത്യയില്‍ വിചാരണതടവുകാരായി കഴിഞ്ഞ തങ്ങളുടെ പൗരന്മാരുടെ കാര്യത്തില്‍ കാണിച്ച താല്പര്യം ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകന് അവി സിംഗ് പറഞ്ഞു.
ഇന്ത്യന്‍ ഭരണകൂടം ഇനിയെങ്കിലും വിദേശ ജയിലുകളില്‍ കഴിയുന്ന പൗരന്മാരുടെ കേസുകളില്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: