ന്യൂദല്‍ഹി: അടല്‍ ബിഹാരി വാജ്പേയി നേതൃത്വം നല്‍കിയിരുന്ന എന്‍ഡിഎ മുന്നണി ഇപ്പോഴത്തെ യുപിഎയെക്കാളും ഏറെ യോജിപ്പുള്ളതായിരുന്നെന്ന് സമാജ്വാദി പാര്‍ട്ടി. യുപിഎ സര്‍ക്കാരിലെ പ്രമുഖ ഘടകകക്ഷിയായ ഡിഎംകെ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് ഒരു ദിവസം കഴിഞ്ഞപ്പോള്‍ പുറത്തുനിന്നും സര്‍ക്കാരിന് പിന്തുണ നല്കുന്ന സമാജ്വാദി പാര്‍ട്ടി നടത്തിയ പ്രസ്താവനയ്ക്ക് രാഷ്ട്രീയ നിരീക്ഷകര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്.
പ്രധാനമന്ത്രിയെന്ന നിലയില്‍ എന്‍ഡിഎയെ നയിച്ച വാജ്പേയിയുടെ ശൈലി ഇപ്പോഴത്തെ യുപിഎയെക്കാളും എന്തുകൊണ്ടും മെച്ചമാണെന്ന് സമാജ്വാദി പാര്‍ട്ടി ജനറല്‍ സെക്രട്ടറി രാംഗോപാല്‍ യാദവ് ആണ് പറഞ്ഞത്. എന്‍ഡിഎയെ നയിച്ച വാജ്പേയി വലിയ വ്യക്തിത്വത്തിനുടമയാണ്.
മുന്നണിയിലെ മറ്റൊരു പ്രധാനനേതാവായ എല്‍.കെ.അദ്വാനിയാകട്ടെ രാജ്യത്തെ പ്രധാന നേതാക്കളിലൊരാളാണ്. എന്‍ഡിഎ യുപിഎ മുന്നണികളുടെ ശൈലിയെക്കുറിച്ച് സീ ന്യൂസ് സംഘടിപ്പിച്ച പരിപാടിക്കിടെ ചോദ്യത്തിന് മറുപടിയായി രാംഗോപാല്‍ യാദവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: