Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഇറ്റലി-ബ്രസീല്‍ പോരാട്ടം ഇന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2013, 09:56 pm IST
in Football

ജെയിനെവ: ലോക ഫുട്ബോളിലെ രണ്ട്‌ കരുത്തന്മാര്‍ ഇന്ന്‌ ഏറ്റുമുട്ടും. അഞ്ച്‌ പ്രാവശ്യം ലോകകിരീടം ചൂടിയ ബ്രസീലും നാല്‌ തവണ ലോകത്തിന്റെ ചക്രവര്‍ത്തിമാരായ ഇറ്റലിയും തമ്മിലാണ്‌ ഇന്നത്തെ സൗഹൃദപോരാട്ടത്തില്‍ കൊമ്പുകോര്‍ക്കുന്നത്‌. ഇന്ന്‌ നടക്കുന്ന മറ്റൊരു മത്സരത്തില്‍ ഇക്വഡോര്‍ എല്‍സാല്‍വഡോറിനെ നേരിടും.

30 വര്‍ഷത്തെ ഇടവേളക്ക്‌ ശേഷം ബ്രസീലിനെതിരെ ഒരു വിജയം ലക്ഷ്യമാക്കിയാണ്‌ ഇന്ന്‌ അസൂറികള്‍ ഇറങ്ങുന്നത്‌. 1982-ലെ ലോകകപ്പിലാണ്‌ ഇറ്റലി അവസാനമായി ബ്രസീലിനെ കീഴടക്കിയത്‌. രണ്ടാം റൗണ്ടില്‍ രണ്ടിനെതിരെ മൂന്ന്‌ ഗോളുകള്‍ക്കാണ്‌ അസൂറികള്‍ കാനറികളുടെ ചിറകരിഞ്ഞത്‌. പൗലോ റോസിയുടെ ഹാട്രിക്കായിരുന്നു ഈ പോരാട്ടത്തിലെ സവിശേഷത. അതിനുശേഷം ഇതുവരെ ഇറ്റലിക്ക്‌ ബ്രസീലിനെ കീഴടക്കാനായിട്ടില്ല.

2009ന്‌ ശേഷം ആദ്യമായാണ്‌ ബ്രസീല്‍ ഇറ്റലി പോരാട്ടത്തിന്‌ അരങ്ങൊരുങ്ങുന്നത്‌. 2009 ഫെബ്രുവരി 11 സൗഹൃദ മത്സരത്തിലും പിന്നീട്‌ ജൂണ്‍ 21ന്‌ കോണ്‍ഫെഡറേഷന്‍ കാപ്പിലുമാണ്‌ ഇരുടീമുകളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്‌. ഈ രണ്ട്‌ മത്സരങ്ങളിലും ഇറ്റലിക്ക്‌ പരാജയപ്പെടാനായിരുന്നു വിധി. കോണ്‍ഫെഡറേഷന്‍ കാപ്പില്‍ 3-0ന്‌ വിജയിച്ചപ്പോള്‍ സൗഹൃദപോരാട്ടത്തില്‍ 2-0നും കാനറികള്‍ വിജയം സ്വന്തമാക്കി.

ഈ വര്‍ഷം ബ്രസീലില്‍ നടക്കുന്ന കോണ്‍ഫെഡറേഷന്‍ കാപ്പില്‍ ഇറ്റലിയും ബ്രസീലും ഗ്രൂപ്പ്‌ എയിലാണ്‌ കളിക്കുന്നത്‌. ജൂണ്‍ 22നാണ്‌ കോണ്‍ഫെഡറേഷന്‍ കാപ്പില്‍ ബ്രസീല്‍ – ഇറ്റലി പോരാട്ടം അരങ്ങേറുക. ഇതിന്‌ മുന്നോടിയായുള്ള ബലപരീക്ഷണം കൂടിയാണ്‌ ഇന്നത്തെ പോരാട്ടം.

ശക്തമായ ടീമുമായാണ്‌ ഇരു ടീമുകളും കളിക്കാനിറങ്ങുന്നത്‌. ജൂലിയോ സെസാര്‍ ഗോള്‍വല കാക്കുന്ന ടീമില്‍ പ്രതിരോധം കാക്കാന്‍ ഡാനി ആല്‍വസും, ഡേവിഡ്‌ ലൂയിസും, തിയാഗോ സില്‍വയും ഫിലിപ്പെ ഫെര്‍ണാണ്ടോയും മധ്യനിരയില്‍ ഹള്‍ക്കും ഓസ്കറും ലൂയിസ്‌ ഗുസ്റ്റാവോയും അറ്റാക്കിങ്ങ്‌ മിഡ്‌ ഫീല്‍ഡറായി യുവ സൂപ്പര്‍താരം നെയ്‌മറും സ്ട്രൈക്കറായി ഫ്രെഡും ഇറങ്ങാനാണ്‌ സാധ്യത.
ഇംഗ്ലണ്ടിനെതിരായ സൗഹൃദ മത്സരത്തില്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തിയ റൊണാള്‍ഡീഞ്ഞോയെ ഇപ്രാവശ്യം ലൂയി ഫിലിപ്പ്‌ സ്കോളാരി ടീമിലുള്‍പ്പെടുത്തിയിട്ടില്ല. പകരം കാകയേയും ഫെര്‍ണാണ്ടസിനെയും തിരിച്ചുവിളിച്ച സ്കോളാരി ടീമിനെ കരുത്തുറ്റതാക്കാനുള്ള പ്രയത്നത്തിലാണ്‌. ഇറ്റാലിയന്‍ സീരി എയില്‍ കളിക്കുന്ന ഏക താരം ഫെര്‍ണാണ്ടസാണ്‌.

കരുത്തുറ്റ ടീമിനെയാണ്‌ ഇറ്റലിയും പ്രഖ്യാപിച്ചിരിക്കുന്നത്‌. ജുവന്റസിന്റെയും ദേശീയടീമിന്റെയും വിഖ്യാത ഗോളിയും ക്യാപ്റ്റനുമായ ജിയാന്‍ലൂജി ബഫണ്‍, സൂപ്പര്‍ സ്ട്രൈക്കറായ മരിയോ ബെലോട്ടല്ലി, പ്ലേ മേക്കര്‍ ആന്ദ്രെ പിര്‍ലോ, ബര്‍സാഗി, മാര്‍ച്ചിസോ, മോണ്ടിവിലോ തുടങ്ങിയ പ്രശസ്തരാണ്‌ അസൂറിപ്പടയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്‌.

നിലവില്‍ ലോക റാങ്കിംഗില്‍ 18-ാ‍ം സ്ഥാനത്തുള്ള ബ്രസീലിന്‌ തങ്ങളുടെ അവസാന അഞ്ച്‌ മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ്‌ വിജയം സ്വന്തമാക്കാനായത്‌. ഇംഗ്ലണ്ടിനെതിരെയും അര്‍ജന്റീനക്കെതിരെയും പരാജയപ്പെട്ട ബ്രസീല്‍ ജപ്പാനെയും ഇറാഖിനെയുമാണ്‌ കീഴടക്കിയത്‌. കൊളംബിയക്കെതിരെ സമനിലയും വഴങ്ങി. അതേസമയം ഇറ്റലി അവസാന അഞ്ച്‌ മത്സരങ്ങളില്‍ മൂന്നെണ്ണം വിജയിച്ചപ്പോള്‍ ഒരെണ്ണത്തില്‍ മാത്രമാണ്‌ പരാജയപ്പെട്ടത്‌. കഴിഞ്ഞ നവംബര്‍ 12ന്‌ ഫ്രാന്‍സിനെതിരെയായിരുന്നു ഇറ്റലിയുടെ പരാജയം. അതിനുശേഷം ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന സൗഹൃദപോരാട്ടത്തില്‍ ഹോളണ്ടിനെതിരെ സമനില പാലിക്കുകയും ചെയ്തു.

അതേസമയം ഒരു ഇടവേളക്ക്‌ ശേഷം നാളെ 2014 ലോകകപ്പ്‌ യോഗ്യതാ റൗണ്ട്‌ മത്സരങ്ങളും നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

India

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

Kerala

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

India

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)
India

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സര്‍വകലാശാലകളില്‍ വി സി നിയമനം വൈകുന്നതില്‍ അധിക സത്യവാംഗ്മൂലം നല്‍കാന്‍ അനുമതി

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മത്സര രംഗത്ത് 985 സ്ഥാനാര്‍ഥികള്‍

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

ഡോ.സന്ധ്യ ഷെണോയ്…സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല പട്ടികയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരില്‍ ഒരാള്‍

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എ ഇര്‍ഷാദിനെ മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.