ശ്രീനഗര്‍: വടക്കന്‍ കാശ്മീരിലെ സോപോറില്‍ അജ്ഞാതരായ ആയുധാരികളുടെ വെടിയേറ്റ് 18 വയസ്സുകാരന് കൊല്ലപ്പെട്ടു. ചൊവ്വാഴ്ച്ച രാത്രിയോടെയാണ് സംഭവം.
സോപോറിലെ ദോബ്ഗ സ്വദേശിയായ സുഹൈല്‍ അഹമ്മദ് സോഫിയെന്ന 18 വയസ്സുകാരന് മറ്റൊരു കുട്ടിക്കൊപ്പം മുസ്ലീം പള്ളിക്കടുത്തുള്ള മൈതാനത്ത് ഇരിക്കുമ്പോള്‍ അജ്ഞാതരായ ആയുധധാരികള്‍ നിറയോഴിക്കുകയായിരുന്നു.
സുഹൈല്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന ആയുധധാരികള്‍ പള്ളിക്കകത്ത് കയറി വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് സംഭവത്തെ പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: