ന്യൂദല്‍ഹി: സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവിനെതിരായ വിവാദ പരാമര്‍ശത്തിലൂടെ നേതൃത്വത്തിന് അനഭിമതനായ കേന്ദ്ര മന്ത്രി ബേനി പ്രസാദ് വര്മകോണ്ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ബഹിഷ്കരിച്ചു.
ഡിഎംകെ പിന്തുണ പിന്‍വലിച്ചതിനാല്‍ എസ്പിയുടെ കൈത്താങ്ങ് യുപിഎ സര്‍ക്കാരിന് അനിവാര്യമാണ്. അതിനാല്‍ത്തന്നെ ബേണി പ്രസാദ് വര്‍മയെക്കൊണ്ട് പ്രസ്താവന തിരുത്തിക്കാനുള്ള സമ്മര്‍ദങ്ങളുമായി മുന്നോട്ടു പോകുകയാവും കോണ്‍ഗ്രസിന്റെ തന്ത്രം.
അതേസമയം, കോണ്‍ഗ്രസില്‍ നിന്നു രാജിവയ്ക്കാനില്ലെന്നു ബേനി പ്രസാദ് വ്യക്തമാക്കി. ജീവിതാവസാനം വരെ കോണ്‍ഗ്രസില്‍ തുടരും. ജനങ്ങളെ പറയാനുള്ളത് പറയാന്‍ അനുവദിക്കു, അദ്ദേഹം പറഞ്ഞു. പാര്‍ട്ടി യോഗം ബഹിഷ്കരിച്ചത് ബേനി പുതിയ താവളം തേടുന്നതിന്റെ സൂചനയാണെന്ന വാര്‍ത്തകളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം മണ്ഡലമായ ഉത്തര്‍പ്രദേശിലെ ഗോണ്ഡയില് ഒരു റാലിയെ അഭിസംബോധന ചെയ്യവെയാണ് മുലായത്തിനെതിരെ ബേനി രൂക്ഷവിമര്‍ശനമുയര്‍ത്തിയത്. മുലായത്തിനു ഭീകരബന്ധമുണ്ടെന്നു പറഞ്ഞ ബേനി അയാള്‍ക്ക് എങ്ങനെ ജനങ്ങളെ രക്ഷിക്കാനാവുമെന്നും ചോദിച്ചു.
തുടര്‍ന്ന് മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു എസ്പി രംഗത്തെത്തി. മന്ത്രി സഭയ്ക്കുള്ള പിന്തുണ പിന്‍വലിക്കുമെന്നുവരെ അവര്‍ ഭീഷണി മുഴക്കി. കാര്യത്തിന്റെ ഗൗരവം മനസിലാക്കിയ കോണ്‍ഗ്രസും സ്വന്തം മന്ത്രിയെ തള്ളിപ്പറഞ്ഞു. പക്ഷേ, പ്രസ്താവന പിന്‍വലിക്കാന്‍ ബേനി പ്രസാദ് തയാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: