മുംബൈ: മഹാരാഷ്ട്രയിലെ രത്നഗരി ജില്ലയില്‍ ബസ് പാലത്തില്‍ നിന്ന് പുഴയിലേക്ക് മറിഞ്ഞ് 37 പേര് മരിച്ചു. 15 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ ഡ്രൈവറും ഉള്‍പ്പെടുന്നു. ഗോവയില്‍ നിന്നു മുംബൈയിലേക്കു പോകുകയായിരുന്ന ലക്ഷ്വറി ബസാണ് അപകടത്തില്‍പ്പെട്ടത്. ബസില്‍ വിദേശികളും ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. രക്ഷപെട്ടവരില്‍ ഒരു റഷ്യന്‍ സ്വദേശിയുമുണ്ട്.
ഖേദിലെ ജഗ്ബുദി പുഴയിലേക്കാണ് ബസ് മറിഞ്ഞത്. ഇന്നു പുലര്‍ച്ചെ 2.30നായിരുന്നു അപകടം.പാലത്തിനു മുകളിലെത്തിയപ്പോള്‍ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. പരുക്കേറ്റവരെ ഖേദ് സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
ബസ് ഡ്രൈവര്‍ മദ്യപിച്ചാണോ വാഹനം ഓടിച്ചിരുന്നതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. പരുക്കേറ്റ ഡ്രൈവറെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: