ആഗ്ര: സൂര് സരോവര്‍ പക്ഷിസങ്കേതത്തിലെ തടാകത്തില്‍ മാലിന്യനിക്ഷേപം നടത്തിയെന്നാരോപിച്ച് ആഗ്ര ആനന്ദ് എന്‍ജിനീയറിംഗ് കോളജ് രജിസ്റ്റാറായ ദിനേഷ് സക്സേനയെ അറസ്റ്റ് ചെയ്തു.
ഉത്തര്‍പ്രദേശ് കോടതിയുടെ ഉത്തരവിന്മേലാണ് അറസ്റ്റ്. ഇദ്ദേഹത്തെ ജയിലിലേക്കയച്ചു. വന്യജീവി സംരക്ഷണ വകുപ്പിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവായത്.
പക്ഷികളെ ശല്യം ചെയ്യുന്ന തരത്തില്‍ കോളജ് വളപ്പില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചതിന്റെ പേരില്‍ കോളജ് നേരത്തെ തന്നെ നിയമനടപടി നേരിട്ടുവരികയായിരുന്നു. ജലമലിനീകരണം നടത്തുന്നുവെന്നാരോപിച്ച് മഥുര ഓയില്‍ റിഫൈനറിക്കെതിരെയും വന്യജീവിസംരക്ഷണ വകുപ്പ് നോട്ടീസയച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: