ജയ്പ്പൂര്‍: കര്‍ണാടകയിലെ മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന് ഗോപാല്‍ നാഗരക്കാട്ടെയെ വിശ്വഹിന്ദു പരിഷത്തിന്റെ പ്രധാനചുമതലയിലേക്ക് നിയോഗിച്ചു. ഇദ്ദേഹം കര്‍ണാടകയുടെ വടക്കന്‍ പ്രാന്തത്തിന്റെ പ്രചാരകനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഗോപാല്‍ കര്‍ണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ വിഎച്ച്പിയുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുമെന്ന് വിഎച്ച്പി രാജ്യാന്തര വര്‍ക്കിംഗ് പ്രസിഡന്റ് ഡോ.പ്രവീണ്‍ തൊഗാഡിയ പറഞ്ഞു. ആര്‍എസ്എസ് അഖില ഭാരതീയ ബൗദ്ധിക് പ്രമുഖായ ഭാഗയ്യ വിഎച്ച്പി മാര്‍ഗദര്‍ശിയായിരിക്കും.
മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും ഭൗതികശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം നേടിയിട്ടുള്ളയാളുമായ 51കാരനായ ഗോപാല്‍ സംഘടനാപാടവം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ്. 2008 മുതല്‍ വടക്കന്‍ കര്‍ണാടകത്തിന്റെ പ്രാന്തപ്രചാരകനാണ്. വടക്കന്‍ കര്‍ണാടകത്തിന്റെ പുതിയ പ്രാന്ത പ്രചാരകന് ശങ്കരാനന്ദ് ആയിരിക്കും. നിലവില്‍ ഇദ്ദേഹം വടക്കന്‍ കര്‍ണാടകയുടെ സഹ പ്രാന്ത പ്രചാരകനാണ്. കഴിഞ്ഞദിവസം ജയ്പ്പൂരില്‍ അവസാനിച്ച ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.
കേരളത്തില്‍ സുദര്‍ശനെ പുതിയ സഹ പ്രാന്ത പ്രചാരകനായി തീരുമാനിച്ചു. കിഴക്കന്‍ ആന്ധ്രയുടെ പ്രാന്ത പ്രചാരകനായിരുന്ന ഡോ.സുകുമാറിനെ സേവാ പ്രവര്‍ത്തനങ്ങളുടെ ചുമതലയിലേക്ക് നിയോഗിച്ചിട്ടുണ്ട്. പ്രത്യേക ചുമതല പിന്നീട് പ്രഖ്യാപിക്കും. കിഴക്കന്‍ ആന്ധ്രയുടെ പുതിയ പ്രാന്ത പ്രചാരകന് ഭരത് കുമാറാണ്. ഗുജറാത്തിലെ മുതിര്‍ന്ന പ്രചാരകനായ പ്രവീണ്‍ ഭായിക്ക് സേവാ ഭാരതിയുടെ ചുമതല നല്‍കിയിട്ടുണ്ട്. ചിന്തന്‍ ഭായ് ഉപാധ്യ ആയിരിക്കും ഗുജറാത്തിന്റെ പുതിയ പ്രാന്ത പ്രചാരക്. മഹേഷ് സഹ പ്രാന്ത പ്രചാരക് ആയി പ്രവര്‍ത്തിക്കും.
അതുല്‍ ലിമായെയെ പടിഞ്ഞാറന്‍ മഹാരാഷ്ട്രയുടെ പുതിയ പ്രാന്ത പ്രചാരകായി നിശ്ചയിച്ചു. ഇവിടെ ഗിരീഷ് ജോഷിയാണ് സഹ പ്രാന്ത പ്രചാരകന്. ഹരീഷ് ആണ് ദല്‍ഹിയുടെ പുതിയ പ്രാന്ത പ്രചാരക്. വടക്കന്‍ ബീഹാറിന്റെ പുതിയ പ്രാന്ത പ്രചാരക് രാംകുമാറാണ്. അനില്‍ താക്കൂറാണ് തെക്കന്‍ ബീഹാറിന്റെ പുതിയ ക്ഷേത്രീയ സമ്പര്‍ക്ക് പ്രമുഖ്. തെക്കന്‍ ബീഹാറിന്റെ പുതിയ പ്രാന്ത പ്രചാരകന് രാം നവമിയും സഹ പ്രാന്ത പ്രചാരക് റാണാ പ്രതാപനുമാണ്.
ഝാര്‍ക്കണ്ടിലെ മുതിര്‍ന്ന പ്രചാരകന് അവധേശ് ഇനി മുതല്‍ ക്ഷേത്രീയ ബൗദ്ധിക് പ്രമുഖായിരിക്കും. ഝാര്‍ക്കണ്ടിലെ പുതിയ പ്രാന്ത പ്രചാരകന് അനില്‍ ആണ്. തെക്കന്‍ ആസ്സാമിലെ പുതിയ പ്രാന്ത പ്രചാരകന് മഹേന്ദ്ര ആണ്. കര്‍ണാടക തെക്കന്‍ പ്രാന്തത്തിലോ തെക്കന്‍ ക്ഷേത്രത്തിലോ കര്‍ണാടക, കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ് അടങ്ങുന്ന തെക്ക്-മധ്യ ക്ഷേത്രത്തിലോ മാറ്റങ്ങളൊന്നും സംഘടനാ ഭാരവാഹികളുടെ കാര്യത്തില്‍ ഉണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: