ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ നിയമസഭയില്‍ അച്ചടക്ക ലംഘനം നടത്തിയതിന് 15-തെലുങ്കാന രാഷ്ട്ര സമിതി എംഎല്‍എമാരെ ഒരു ദിവസത്തേയ്ക്ക് സസ്പെന്‍ഡ് ചെയ്തു. ധനമന്ത്രി അനം രാമനാരായണ ബജറ്റ് അവതരിപ്പിയ്ക്കുന്നതിന് മുമ്പാണ് സംഭവം. തെലുങ്കാന സംസ്ഥാന രൂപീകരണം സംബ്ധിച്ച് തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് എംഎല്‍എമാര്‍ സഭയില്‍ ബഹളം വെയ്ക്കുകയും സഭ നടപടികള്‍ തടസ്സപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് സ്പീക്കര്‍ സഭ കുറച്ച് സമയം നിര്‍ത്തിവെച്ചു. എന്നാല്‍ വിണ്ടും സഭ നടപടികള്‍ ആരംഭിച്ചപ്പോഴും എംഎല്‍എമാര്‍ വിണ്ടും ബഹളം വെയ്ക്കുകയും സഭ നടപടികള്‍ തടസ്സപ്പെടുത്തുകയും ചെയ്തു. എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്തത്തില് പ്രതിഷേധിച്ച് ബിജെപി സഭയില്‍ നിന്നും ഇറങ്ങിപ്പോയി. ആന്ധ്രാപ്രദേശിലെ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ തെലുങ്കാന രാഷ്ട്ര സമിതിയിലെ പ്രമുഖ നേതാവ് ഇ. രാജേന്ദ്രനും സസ്പെന്‍ഡ് ചെയ്യപ്പെട്ട എംഎല്‍എമാരില്‍ ഉള്‍പ്പെടുന്നു. തെലുങ്കാന സംസ്ഥാനവുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശ് നിയമസഭ വരും ദിവസങ്ങളില്‍ പ്രക്ഷുബ്ധമാകാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: