ലക്നൗ: ട്രയിനില്‍ സഹയാത്രികയെ പീഡിപ്പിച്ച കുറ്റത്തിനു പോലീസ് അറസ്റ്റ്ചെയ്ത ഉത്തര്‍ പ്രദേശിലെ സമാജ്വാദി പാര്‍ട്ടിയുടെ മുന്‍ എം പി ചന്ദ്രനാഥ് സിംഗിനെ പെണ്‍കുട്ടി പരാതി പിന്‍വലിച്ചതിനെ തുടര്‍ന്ന് വിട്ടയച്ചു.
2014-ലെ ലോക്സഭാ ഇലക്ഷനു സമാജ്വാദി പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയാണ് ചന്ദ്രനാഥ്.
മച്ചിലിഷഹ്രറിലെ മുന്‍ എം പിയായ ചന്ദ്രനാഥിനെ ഗവണ്മെന്റ് റയില്‍വേ പോലീസാണ് അറസ്റ്റ്ചെയ്തത്.
പത്മാവത് എക്സ്പ്രസ്സില്‍ സഞ്ചരിച്ചിരുന്ന സഹയാത്രികയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയെ തുടര്‍ന്ന് ഷാജഹാന്‍പൂരില്‍ വച്ച് ഗവണ്മെന്റ് റയില്‍വേ പോലീസ് അറസ്റ്റ്ചെയ്യുകയായിരുന്നു.
മദ്യപിക്കാന്‍ നിര്‍ബന്ധിക്കുകയും ലൈംഗികചുവയോടുകൂടി സംസാരിക്കുകയും ചെയ്തുവെന്നും പെണ്‍കുട്ടി ആരോപിച്ചു. ട്രയിനിലെ മറ്റു യാത്രാക്കാരും ഈ ആരോപണത്തെ പിന്തുണച്ചു.
താന്‍ നിരപരാധിയാണെന്നും പെണ്‍കുട്ടിയോട് മാറി നില്‍ക്കാനാണ് ആവശ്യപ്പെട്ടതെന്നും അപ്പോള്‍ തന്റെ ബര്‍ത്തില്‍ പെണ്‍കുട്ടി ബലമായി ഇരിക്കുകയായിരുന്നെന്നും ചന്ദ്രനാഥ് സിംഗ് പോലീസിനോട് വ്യക്തമാക്കി.
പരാതിയില്‍ ഉറച്ചുനിന്ന പെണ്‍കുട്ടി തിങ്കളാഴ്ച്ച ഉച്ചക്ക്ശേഷം പരാതി പിന്‍വലിക്കാന്‍ കാരണം ഭരണകക്ഷിയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്.
മുന്‍ എം പി ചന്ദ്രനാഥ് സിംഗിനെതിരെ കണിശമായ നിലപാട് സര്‍ക്കാര്‍ എടുക്കണമെന്ന് ആവശ്യമുന്നയിച്ച് ഉത്തര്‍ പ്രദേശിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ബഹുജന്‍ സമാജ് വാദി പാര്‍ട്ടി നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. പെണ്‍കുട്ടിയെ പീഡിപ്പിച്ച കുറ്റത്തിനുസമാജവാദി പാര്‍ട്ടി മുന്‍ എം പിയെ അറസ്റ്റ്ചെയ്തു വിട്ടയച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: