പാറ്റ്ന: ബീഹാറിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും ബാലവേലയ്ക്കായി കൊണ്ടുവന്ന 184 കുട്ടികളെ രാജസ്ഥാനിലെ ഭാരത്പുര്‍ ജില്ലയില്‍ നിന്നും മോചിപ്പിച്ചു.
ബീഹാര്‍ തൊഴില്‍ മന്ത്രി ജനദ്ധന് സിംഗ് റെയില്‍വേ സ്റ്റേഷനില്‍ പോയി കുട്ടികളെ ഏറ്റുവാങ്ങി. ഭാരത്പൂരിലെ വള ഫാക്ടറിയില്‍ ജോലി ചെയ്ത് വന്നിരുന്ന കുട്ടികളെയാണ് രക്ഷപ്പെടുത്തിയത്.
ബീഹാറിലെ ഗയ, പാറ്റ്ന, നവാദ, നളന്ദ, ജെഹനാബാദ്, ഔറംഗാബാദ് എന്നീ പ്രദേശങ്ങളില്‍ നിന്നുള്ള പന്ത്രണ്ടിനും പതിനാറിനും വയസിനിടയിലുള്ള കുട്ടികളെയാണ് രക്ഷപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: