തിരുവനന്തപുരം: ചീഫ് വിപ്പ് പി.സി.ജോര്‍ജിനെതിരേ കേന്ദ്ര മന്ത്രി കെ.സി.വേണുഗോപാലും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും രംഗത്ത്. ജെ.എസ്.എസ് നേതാവ് കെ ആര് ഗൗരിയമ്മക്കെതിരെ നടത്തിയ മോശം പരാമര്‍ശങ്ങളുടെ പേരിലാണ് ജോര്‍ജിനെതിരെ ഇരുവരും രംഗത്തെത്തിയത്.
ജോര്‍ജിന്റെ വിഴുപ്പലക്കല്‍ രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും ജോര്‍ജിനെ നിയന്ത്രിക്കാന്‍ കോണ്‍ഗ്രസ് നടപടിയെടുക്കണമെന്നും വേണുഗോപാല്‍ പറഞ്ഞു. ഘടകകക്ഷികള്‍ പരസ്പരം പഴിചാരുന്നത് നിര്‍ത്തണമെന്നും ഗൗരിയമ്മയ്ക്കെതിരേ ജോര്‍ജ് നടത്തിയ മോശം പരാമര്‍ശങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പി.സി.ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് കൂടിയായ കോടിയേരി ബാലകൃഷ്ണന് സ്പീക്കര്‍ക്ക് കത്ത് നല്കി. നേരത്തെ പ്രതിപക്ഷ എംഎല്‍എമാരെയും പിന്നോക്ക വിഭാഗക്കാരെയും ജോര്‍ജ് പരസ്യമായി അപമാനിച്ചത് വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: