ശ്രീനഗര്‍: കാശ്മീരില്‍ സിആര്‍പിഎഫ് ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയില്‍. പാക് വംശജനായ ബഷീര്‍ അഹമ്മദാണ് അറസ്റ്റിലായത്. ഭീകരരെ അതിര്‍ത്തി കടത്തി സംഭവ സ്ഥലത്ത് എത്താന്‍ സഹായിച്ചത് ഇയാളാണെന്ന് പോലീസ് പറഞ്ഞു.
സംഭവത്തില്‍ അബൂ താലിബെന്ന മറ്റൊരാളെ കഴിഞ്ഞ ദിവസം ചത്തബാലില്നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ പക്കല്‍ നിന്നും സ്ഫോടക വസ്തുക്കളും മറ്റും പിടികൂടിയതായി പോലീസ് അറിയിച്ചു. ആക്രമണത്തിന് പിന്നില്‍ പാകിസ്ഥാനാണെന്ന് കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ സൂചന നല്കി.
കസബിന്റെയും അഫ്സല് ഗുരുവിന്റെയും വധശിക്ഷ നടപ്പായശേഷം ഇത്തരമൊരു നടപടി പ്രതീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ നിഷ്ക്രിയ ഭീകരരാണെന്നാണ് സിആര്‍പിഎഫ് വ്യക്തമാക്കിയത്. കൊല്ലപ്പെട്ട ഭീകരരുടെ ഡയറിയില്‍ നിന്നും പാക്കിസ്ഥാനിലെ ടെലിഫോണ്‍ നമ്പറുകള്‍ കണ്ടെത്തിയതായി ഷിന്‍ഡെ പറഞ്ഞു.
അതേസമയം ഭീകരവാദികള്‍ പാകിസ്ഥാനില്‍ നിന്നുള്ളവരാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ഷിന്‍ഡെ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: