Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

തട്ടിപ്പ്‌ ആര്‍ബിഐയുടെ പേരിലും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2013, 09:14 pm IST
inBusiness

ഹൈദരാബാദ്‌: തട്ടിപ്പിന്‌ പുതുവഴികള്‍ തേടുന്നവര്‍ റിസര്‍വ്‌ ബാങ്കിനേയും വെറുതെ വിടുന്നില്ല. റിസര്‍വ്‌ ബാങ്കിന്റെ പേരില്‍ വ്യാജ ഇ-മെയിലുകള്‍ അയച്ച്‌ ഉപഭോക്താവില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത്‌ പണം തട്ടിയെടുക്കുന്നതാണ്‌ പുതിയ രീതി. ഇത്തരത്തില്‍ പണം നഷ്ടപ്പെട്ടവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ്‌ സംഭവം റിസര്‍വ്‌ ബാങ്കിന്റെ ശ്രദ്ധയില്‍ പെട്ടത്‌. തുടര്‍ന്ന്‌ ഇത്തരം വഞ്ചനയ്‌ക്ക്‌ ഇരയാവരുതെന്ന്‌ ആര്‍ബിഐ മുന്നറിയിപ്പും നല്‍കി കഴിഞ്ഞു.

ബാങ്ക്‌ ഉപഭോക്താവിന്റെ അക്കൗണ്ട്‌ വിവരങ്ങള്‍ സുരക്ഷിതമാക്കുക എന്ന രീതിയിലുള്ള ഇ-മെയില്‍ സന്ദേശമാണ്‌ തട്ടിപ്പുകാര്‍ അയയ്‌ക്കുന്നത്‌. പുതിയ സുരക്ഷാ സംവിധാനം ആര്‍ബിഐ ആരംഭിച്ചതായി ഇ-മെയിലില്‍ പറയുന്നു. ആദ്യപടിയായി ഒരു ലിങ്കില്‍ ക്ലിക്‌ ചെയ്യാന്‍ ഉപയോക്താവിനോട്‌ ആവശ്യപ്പെടും. ക്ലിക്‌ ചെയ്താല്‍ അതാത്‌ സ്ഥലങ്ങളിലുള്ള ബാങ്കുകളുടെ ഒരു പട്ടികയായിരിക്കും പേജിലുണ്ടായിരിക്കുക. ഇതില്‍ ഏതെങ്കിലും ഒരു ബാങ്ക്‌ തെരഞ്ഞെടുത്താല്‍ കാര്‍ഡ്‌ നമ്പര്‍, കാര്‍ഡിന്റെ പിന്നിലുള്ള കാര്‍ഡ്‌ വേരിഫിക്കേഷന്‍ വാല്യു(സിവിവി) നമ്പര്‍ ഉള്‍പ്പെടെയുള്ള നെറ്റ്‌ ബാങ്കിംഗ്‌ വിവരങ്ങള്‍ നല്‍കുവാനായിരിക്കും ആവശ്യപ്പെടുക. ഇത്തരത്തില്‍ ലഭ്യമാകുന്ന അക്കൗണ്ട്‌ സംബന്ധിച്ച വിവരങ്ങളിലൂടെ പണം ചോര്‍ത്തിയെടുക്കുകയാണ്‌ തട്ടിപ്പുകാര്‍ ചെയ്യുന്നത്‌.

പ്രഥമദൃഷ്ട്യാ ഇത്തരം മെയിലുകളില്‍ ഒളിഞ്ഞുകിടക്കുന്ന തട്ടിപ്പിന്റെ വശം ആര്‍ക്കും മനസ്സിലാകില്ല എന്നതാണ്‌ പ്രത്യേകത. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ആര്‍ബിഐ ഇത്ര വലിയ നടപടി സ്വീകരിക്കുന്നതില്‍ അത്ഭുതപ്പെട്ടതായും സുഹൃത്തിന്റെ ഉപദേശത്തെ തുടര്‍ന്ന്‌ പോലീസിനെ സമീപിച്ചപ്പോഴാണ്‌ തന്റെ സേവിംഗ്സ്‌ ബാങ്ക്‌ നിക്ഷേപം മുഴുവന്‍ നഷ്ടപ്പെട്ടതായി മനസ്സിലായതെന്നും ഓണ്‍ലൈന്‍ തട്ടിപ്പിനിരയായ കെ.മനോജ്‌ പറയുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ്‌ ഇത്‌ സംബന്ധിച്ച അന്വേഷണം വരുന്നതെന്നും ദിവസവും ഇത്തരത്തിലുള്ള നാല്‌ ഫോണ്‍ കോളുകള്‍ക്കെങ്കിലും മറുപടി പറയേണ്ടതായി വരുന്നുണ്ടെന്നും മുതിര്‍ന്ന ആര്‍ബിഐ ഉദ്യോഗസ്ഥന്‍ പറയുന്നു.

ബാങ്ക്‌ ഉപയോക്താക്കളുടെ ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ സുരക്ഷിതമാക്കുന്നതിനായി ഇത്തരത്തിലുള്ള ഒരു സോഫ്റ്റ്‌വെയറും വികസിപ്പിച്ചെടുത്തിട്ടില്ലെന്ന്‌ ആര്‍ബിഐ വ്യക്തമാക്കി. ഓണ്‍ലൈന്‍ ബാങ്കിംഗ്‌ ഉപയോക്താക്കളോട്‌ അവരുടെ അക്കൗണ്ട്‌ വിവരങ്ങള്‍ പുതുക്കുന്നതിന്‌ നിര്‍ദ്ദേശിച്ചുകൊണ്ട്‌ ഇമെയിലുകള്‍ അയച്ചിട്ടില്ലെന്നും ആര്‍ബിഐ അറിയിച്ചു.

ആര്‍ബിഐയുടെ പേരില്‍ ഇത്തരത്തിലുള്ള മെയില്‍ ലഭിച്ചാല്‍ അവ തുറക്കരുതെന്നും അറ്റാച്ച്മെന്റ്‌ തങ്ങളുടെ കമ്പ്യൂട്ടറിലേക്ക്‌ ഡൗണ്‍ലോഡ്‌ ചെയ്യരുതെന്നും ആര്‍ബിഐ മുന്നറിയിപ്പുതരുന്നു. ആര്‍ബിഐയുടെ ലോഗോ ഉപയോഗിക്കുന്നത്‌ ജനങ്ങളെ വിശ്വസിപ്പിക്കുകയെന്ന തന്ത്രത്തിന്റെ ഭാഗമായിട്ടാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കോടിക്കണക്കിന്‌ രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പുകളാണ്‌ വ്യാപകമായ രീതിയില്‍ അനുദിനം നടക്കുന്നത്‌. ക്രെഡിറ്റ്‌ കാര്‍ഡ്‌ തട്ടിപ്പിലൂടെ മാത്രമായി വര്‍ഷം 20-50 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ്‌ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും വിദഗ്ധര്‍ പറയുന്നു. ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷിടിക്കുകയാണ്‌ ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ തടയാന്‍ മാര്‍ഗ്ഗമെന്നും ആര്‍ബിഐ വക്താവ്‌ പറയുന്നു. ജനങ്ങളില്‍ ബോധവത്കരണം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി രാജ്യമെമ്പാടും ക്യാംപെയിന്‍ നടത്തുന്നതിനാണ്‌ ആര്‍ബിഐ പദ്ധതിയിടുന്നത്‌.

ആദായ നികുതി വകുപ്പ്‌, അന്താരാഷ്‌ട്ര നാണ്യനിധി, ലോക ബാങ്ക്‌ എന്നിവയുടെ പേരിലും ജോലി വാഗ്ദാനം ചെയ്തോ, ലോട്ടറി അടിച്ചെന്നോ ഒക്കെ പറഞ്ഞ്‌ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയെടുത്ത്‌ തട്ടിപ്പുനടത്തുന്നതും വ്യാപകമാവുകയാണ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

World

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ സമ്പാദിച്ചു , പുടിന് ഇരട്ടി മധുരം

India

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

Kerala

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

Entertainment

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

പുതിയ വാര്‍ത്തകള്‍

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.