ശ്രീനഗര്‍: ശ്രീനഗറിലെ സൂനിമാറില് സി.ആര്.പി.എഫ് ജവാന്മാര് നടത്തിയ വെടിവയ്പില്‍ യുവാവ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട സംഘര്‍ഷം നിലനില്‍ക്കെ ശ്രീനഗറില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു. വ്യാഴാഴ്ച ജില്ലയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തുമെന്ന് ശ്രീനഗര്‍ ജില്ലാ മജിസ്ട്രേട്ട് ബസീര്‍ അഹമ്മദ് ഖാന് അറിയിച്ചിരുന്നു.
സൂനിമാര് പ്രദേശത്ത് ഒരു സംഘം ആളുകള്‍ നടത്തിയ കല്ലേറിനു നേരെ സി.ആര്.പി.എഫ് സേന നടത്തിയ വെടിവയ്പില്‍ 22കാരന് കൊല്ലപ്പെട്ടിരുന്നു. ഇന്നലെ ബെമിനയില്‍ നടന്ന തീവ്രവാദി ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് രക്തം നല്‍കുന്നതിനായി ആശുപത്രിയിലേയ്ക്ക് പോകുന്ന സി.ആര്.പി.എഫ് സേനയുടെ വാഹനത്തിനു നേരെയാണ് കല്ലേറ് ഉണ്ടായത്.
ബെമിനയില്‍ ഉണ്ടായ തീവ്രവാദി ആക്രമണത്തില്‍ അഞ്ച് ജവാന്മാരും രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടിരുന്നു. ഏഴ് സി.ആര്.പി.എഫ് ജവാന്മാര്ക്കും നാല് പ്രദേശവാസികള്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: