കൊച്ചി: പിതൃസ്മരണ പുതിക്കി ജില്ലയിലെ വിവിധ ക്ഷേത്രങ്ങളില്‍ പതിനായിരക്കണക്കിന് പേര് തര്‍പ്പണം നടത്തി. ശ്രീശങ്കരാചാര്യരുടെ ജന്മഭൂമിയായ കാലടിയിലെ മഹാശിവരാത്രി മണപ്പുറത്ത് ആയിരങ്ങള്‍ പിതൃതര്‍പ്പണം നടത്തി. പിതൃതര്‍പ്പണത്തിനായി വിപുലമായ സൗകര്യങ്ങളാണ് മണപ്പുറത്ത് ഒരുക്കിയിരുന്നത്. മഹാശിവരാത്രി പൂജയ്ക്ക് ചെറുകുട്ടമന ശങ്കരന് നമ്പൂതിരി നേതൃത്വം നല്കി
പൂര്ണ്ണാസംഗമം ജോസ്തെറ്റയില്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ശിവരാത്രി ആഘോഷസ മിതി പ്രസിഡന്റ് എ.മോഹനന് അദ്ധ്യക്ഷത വഹിച്ചു. കെ.പി.ധനപാലന് എം.പി, സാജുപോള്‍ എംഎല്‍എ, കേരള ലളിതകലാ അക്കാദമി സെക്രട്ടറി ശ്രീമൂലനഗരം മോഹന്‍, ബാബുജോസഫ്,പ്രൊഫ.ടി.കെ.രമ, ഡോ:കെ.കൃഷ്ണന് നമ്പൂതിരി, കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി.ബാബു, എം.എന്‍.വിശ്വനാഥന്, എന്‍.പി.സജീവ്, കെ.എന്‍.നമ്പൂതിരി, പ്രൊഫ:കെ.എസ്.ആര് പണിക്കര്‍, വി.എ.രാജന്, പി.ബി.സിദില്‍കുമാര്‍, ഐ.കെ.ജിബു, കെ.ആര്.സന്തോഷ്കുമാര്‍, ശംഭുദേവന്‍ പണ്ടാല, ടി.എസ്.ബൈജു, ഐ.കെ.ബൈജു എന്നിവര്‍ പ്രസംഗിച്ചു.
മരട്: മരട്,നെട്ടൂര്‍, കുമ്പളം, പനങ്ങാട് പ്രദേശത്തെ വിവിധ ശിവാലയങ്ങളില്‍ ശിവരാത്രി ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. വൈറ്റില ശിവ-സുബ്രഹ്മണ്യ ക്ഷേത്രത്തിലും വിവിധ പരിപാടികളോടെ ശിവരാത്രി ആഘോഷിച്ചു. തിരുനെട്ടൂര്‍ മഹാദേവര്‍ ക്ഷേത്രത്തില്‍ വെളുപ്പിന് അഞ്ച് മുതല്‍ അഭൂതപൂര്‍വ്വമായ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. ശിവപഞ്ചാക്ഷരീമന്ത്രജപം, അഭിഷേകം, പ്രത്യേക പൂജകള്‍ എന്നിവ ക്ഷേത്രത്തില്‍ നടന്നു
വ്രതശുദ്ധിയോടെ എത്തിയ ഭക്തര്‍ ക്ഷേത്രത്തില്‍ പിതൃനമസ്ക്കാരം, വടാപൂജ തുടങ്ങിയവ അര്‍പ്പിച്ചു. മരട് അയിനിശിവക്ഷേത്രം, പാണ്ടവത്ത് ക്ഷേത്രം, ചേപ്പനം കോതേശ്വരക്ഷേത്രം, കുമ്പളം തൃക്കോവില്‍ ശിവക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളില്‍ ശിവരാത്രി ആചരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: