ന്യൂദല്‍ഹി: അജ്മീര്‍ സന്ദര്‍ശനത്തിനായി പാകിസ്ഥാന് പ്രധാനമന്ത്രി രാജ പര്‍വേസ് അഷ്റഫ് ഇന്ത്യയിലെത്തി. ജയ്പ്പൂരിലെത്തിയ അദ്ദേഹം അല്‍പ്പസമയത്തിനകം ദര്‍ഗ സന്ദര്‍ശിക്കും. ദര്‍ഗ അധികൃതരുടെ ബഹിഷ്കരണത്തിനിടെയാണ് രാജ പര്‍വേസ് അഷറഫിന്റെ സന്ദര്‍ശനം.
ഇന്ത്യന്‍ സൈനികരുടെ തലവെട്ടിയെടുത്ത സംഭവത്തില്‍ അപലപിക്കാത്ത പാക് പ്രധാനമന്ത്രിയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് ബഹിഷ്കരണമെന്ന് ദര്‍ഗ മേധാവി വ്യക്തമാക്കിയിട്ടുണ്ട്. പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളെ സഹായിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ല. എന്തിനാണ് രാജാ പര്‍വേസ് അഷറഫ് അജ്മീര്‍ ദര്‍ഗ സന്ദര്‍ശിക്കുന്നതെന്ന് അറിയില്ല. ഇവര്‍ക്ക് പ്രാര്‍ത്ഥനക്കായി സൗകര്യമൊരുക്കാന്‍ കഴിയില്ലെന്നും ദര്‍ഗ അധികൃതര്‍ വ്യക്തമാക്കി.
കുടുംബാംഗങ്ങള്‍ക്കൊത്തുള്ള സ്വകാര്യ സന്ദര്‍ശനമാണെങ്കിലും പാക് പ്രധാനമന്ത്രിക്ക് ഉച്ചഭക്ഷണ വിരുന്ന് നല്‍കുമെന്ന് വിദേശകാര്യമന്ത്രി സല്മാന് ഖുര്‍ഷിദ് പറഞ്ഞിരുന്നു. ഇതേസമയം ദര്‍ഗ സന്ദര്‍ശിക്കാന്‍ പാക് പ്രധാനമന്ത്രി ആഗ്രഹം അറിയിച്ചതുകൊണ്ട് അദ്ദേഹത്തിന് നയതന്ത്രചട്ട പ്രകാരമുള്ള സഹായം ഒരുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സ്വകാര്യ സന്ദര്‍ശനമായതിനാല്‍ നയതന്ത്രവിഷയങ്ങളില്‍ ചര്‍ച്ചയുണ്ടാകില്ല.
കഴിഞ്ഞ ഏപ്രിലില്‍ പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയും അജ്മീര്‍ ദര്‍ഗ സന്ദര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: