കോതമംഗലം: സ്വാമിവിവേകാനന്ദന് ഭാരതത്തിന്റെ ആത്മനൊമ്പരം അറിഞ്ഞ മഹാനായിരുന്നുവെന്ന് കോട്ടയം സിഎംഎസ് കോളേജ് ചരിത്ര വിഭാഗം മേധാവിയായി വിരമിച്ച ഭാരതീയ വിചാരകേന്ദ്രം വൈസ് പ്രസിഡന്റ് ഡോ.സി.ഐ.ഐസക്ക് അഭിപ്രായപ്പെട്ടു.
ഭാരതീയ വിചാരകേന്ദ്രത്തിന്റെയും സ്വാമിവിവേകാനന്ദന്റെ 150-ാം ജന്മവാര്ഷിക ആഘോഷസമിതിയുടെയും ആഭിമുഖ്യത്തില്‍ കോതമംഗലത്തു നടത്തുന്ന ത്രിദിന വിചാരസത്രത്തിന്റെ ഒന്നാം ദിവസം വിശ്വമാനവികതയും സ്വാമി വിവേകാനന്ദനും എന്നതില്‍ വിഷയാവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവിച്ചിരുന്നകാലത്തും മരണശേഷവും നൂറ്റിയമ്പത് വര്‍ഷമായി സമഗ്രമായി ചര്‍ച്ചചെയ്യപ്പെട്ട അസാമാന്യവ്യക്തിത്വമായിരുന്നു സ്വാമിവിവേകാനന്ദന്. സ്വാമിവിവേകാനന്ദനെകുറിച്ച് ലോകം ചര്‍ച്ചചെയ്യുന്നത് അദ്ദേഹത്തിന്റെ വിശ്വമാനവികത ലോകം അനുഭവിച്ചറിഞ്ഞതുകൊണ്ടാണ്. 1857ന് മുമ്പ് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഭാരതം ലോകത്തിന്റെ ഗുരുവായിരുന്നു. വിദേശരാജ്യങ്ങളില്‍നിന്ന് വിവിധ വിഷയങ്ങളിലുള്ള അറിവ് നേടുന്നതിന് പ്രത്യേകിച്ചും ഗണിതശാസ്ത്രം, വൈദ്യശാസ്ത്രം, ജ്യോതിശാസ്ത്രം, അര്‍ത്ഥശാസ്ത്രം എന്നീ മേഖലകളില്‍ അറിവ് അന്വേഷിച്ച് വിദേശികള്‍ ജഗത്ഗുരുവായ ഭാരത്തിലേക്കെത്തിയിരുന്നു. എന്നാല്‍ ഭാരതസംസ്ക്കാരം പോലെയുള്ള പൗരാണിക സംസ്ക്കാരങ്ങള്‍ തകര്‍ന്ന് പുതിയ ഏകദൈവ വിശ്വാസത്തിന്റെ ശക്തികള്‍ ഭാരതത്തില്‍ വന്നതിന് ശേഷമാണ് നമ്മുടെ ഗുരുസ്ഥാനം നഷ്ടമായതെന്നും ഡോ.ഐസക്ക് പറഞ്ഞു. സ്വാഗതസംഘം അദ്ധ്യക്ഷന്‍ എന്‍.സത്യന് അദ്ധ്യക്ഷത വഹിച്ചു. നങ്ങേലില്‍ ആയുര്‍വേദ കോളേജ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ.വിജിത് നങ്ങേലില്‍ വിചാരസത്രം ഉദ്ഘാടനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ കെ.ജി.പ്രദീപ്, ഇ.ജി.നാരായണന്, സിജു എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: