ചവറ: കെഎംഎംഎല്‍ കമ്പനിക്ക് ഗ്യാസ് ദൗര്‍ലഭ്യം നേരിടുന്നതിനാല്‍ ഗ്യാസ് നിര്‍മ്മാണത്തിന് ചവര്‍ സംസ്കരണ പ്ലാന്റിന്റെ പഠനം നടത്തുകയാണ് ഉണ്ടായതെന്നും മാലിന്യ സംസ്കരണപ്ലാന്റ് നിര്‍മ്മിക്കുന്നതിന് പ്രാദേശിക ഭരണകൂടവും ഗവണ്മെന്റും യാതൊരനുമതിയും നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കെഎംഎംഎല്ലിന്റെ സമഗ്രവികസനത്തിന് സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുമായി ചര്‍ച്ചകള്‍ നടത്തി പതിനായിരം ടണ്‍ സ്പോഞ്ച് ഉത്പാദിപ്പിക്കുന്നതിനും സ്പോഞ്ച് ഫാക്ടറിയുടെ വികസനത്തിന് അക്വയര്‍ ചെയ്തിരിക്കുന്ന ഭൂമിയുടെ അനുബന്ധ പ്രദേശവും കൂടി അക്വയര്‍ ചെയ്യുന്നതിനും ധാരണാപത്രം ഒപ്പിടാന്‍ തീരുമാനമായതായും മന്ത്രി അറിയിച്ചു. വൈദ്യുതി പ്രതിസന്ധി നേരിടുന്ന കെഎംഎംഎല്‍ കായംകുളം തെര്‍മല്‍ പ്ലാന്റിനെ സമീപിച്ച് കമ്പനിയുടെ വൈദ്യുതിക്ഷാമം പരിഹരിക്കുമെന്നും കെഎംഎംഎല്‍ കോമ്പൗണ്ടിനുള്ളില്‍ 58 കുഴല്‍കിണറുകള്‍ നിര്‍മ്മിച്ചത് ഗവണ്മെന്റിന്റെ അറിവോടെ അല്ലെന്നും ഭാവിയില്‍ കുഴല്‍കിണര്‍ നിര്‍മാണം നിര്‍ത്തിവെച്ച് കായലില്‍ നിന്നും വെള്ളം ശുദ്ധീകരിച്ച് കമ്പനിക്കും കൊല്ലം ജില്ലയ്ക്കും ആവശ്യമായ ജലം നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചവറയില്‍ ആരംഭിക്കുന്ന കണ്‍സ്ട്രക്ഷന്‍ അക്കാഡമിയുടെ കല്ലിടീല്‍ കര്‍മ്മം മാര്‍ച്ച് 15ന് മുഖ്യമന്ത്രി നിര്‍വഹിക്കുമെന്നും മന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: