കൊച്ചി: കൊച്ചി മെട്രോ നിര്‍മ്മാണത്തിന് ഡിഎംആര്‍സിയുമായി കെഎംആര്‍എല്‍ ഒപ്പിടേണ്ട കരട് കരാറിന് രൂപമായി. കൊച്ചിയില്‍ നടന്ന യോഗത്തില്‍ കെഎംആര്‍എല്‍ സബ്കമ്മറ്റിയാണ് കരടിന് രൂപംനല്കിയത്.
കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജിന്റെ അധ്യക്ഷതയിലുള്ള കമ്മറ്റി യോഗത്തില്‍ അംഗങ്ങളായ വി.പി. ജോയി, ഡി.ഡി. പഹുജ എന്നിവരും സന്നിഹിതരായിരുന്നു. ഡിഎംആര്‍സിയും കെഎംആര്‍എല്ലും തമ്മിലുള്ള ധാരണയടെ അടിസ്ഥാനത്തിലാണ് കരട് കരാര്‍ തയ്യാറാക്കിയിരിക്കുന്നത്. ഡിഎംആര്‍സി, ദല്‍ഹി സര്‍ക്കാര്‍, കേരള സര്‍ക്കാര്‍ എന്നിവയുമായി നടത്തിയ കൂടിയാലോചനകളുടെ അടിസ്ഥാനത്തിലുള്ള ധാരണാപ്രകാരമാണ് ടേംസ് ഓഫ് എന്‍ഗേജ്മെന്റിന് രൂപം നല്‍കിയിരിക്കുന്നത്. കെഎംആര്‍എല്‍, ഡിഎംആര്‍സി എന്നിവയുടെ അംഗീകാരം കിട്ടിയാല്‍ കരാറിന് അന്തിമരൂപം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: