കൊച്ചി: അഞ്ചാമത് ഇന്ത്യാ-ഇന്റര്‍നാഷണല്‍ ഭക്ഷ്യ, കാര്‍ഷിക, വ്യവസായ മേളയ്ക്ക് ഇന്ന് കൊച്ചിയില്‍ തുടക്കമാകും. കലൂര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മേള 25 വരെയാണ്. സര്‍ക്കാര്‍, സര്‍ക്കാരിതര ഏജന്‍സികള്‍, സന്നദ്ധ സംഘടനകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, കര്‍ഷക സംഘടനകള്‍ തുടങ്ങി വിവിധ ഏജന്‍സികള്‍ മേളയില്‍ പങ്കെടുക്കും.
രാവിലെ 10ന് പ്രദര്‍ശന വേദിയുടെ ഉദ്ഘാടനം വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്താ ആര്‍ച്ചുബിഷപ്പ് ഫ്രാന്‍സീസ് കല്ലറക്കല്‍ നിര്‍വഹിക്കും. ജിസിഡിഎ ചെയര്മാന് എന്‍. വേണുഗോപാല്‍ അധ്യക്ഷത വഹിക്കും. ഉച്ചയ്ക്ക് രണ്ടിന് സംസ്ഥാന കൃഷി മന്ത്രി കെ.പി.മോഹനന് മേള ഉദ്ഘാടനം ചെയ്യും. മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ പി. ഐ.ഷെയ്ക് പരീത് ആമുഖപ്രഭാഷണവും മേളയുടെ വൈസ് ചെയര്‍മാനും മുന്‍ കളക്ടറുമായിരുന്ന പി.സി.സിറിയക് മുഖ്യപ്രഭാഷണവും നടത്തും. മേയര്‍ ടോണി ചമ്മിണി സഹ്യദയ വിപണനമേള ഉദ്ഘാടനം ചെയ്യും.
നാളെ രാവിലെ ഒന്‍പതിന് ഭക്ഷ്യസുരക്ഷാ സംസ്ഥാനതല സെമിനാര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രി പ്രൊഫ കെ.വി.തോമസ് മുഖ്യപ്രഭാഷണം നടത്തും. ഹരിതവിദ്യാലയ അവാര്‍ഡ് മന്ത്രി കെ. ബാബുവും പരിസ്ഥിതി ഡോക്യുമെന്ററി അവാര്‍ഡ് മന്ത്രി അനൂപ് ജേക്കബും ഹരിതഗ്രാമം അവാര്‍ഡ് നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ അമലോര്പവനാഥനും വിതരണം ചെയ്യും. മികച്ച കാര്‍ഷികോത്പന്നങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ ബെന്നി ബഹനാന് എം എല്‍എയും ഹൈബി ഈഡന്‍എം.എല്‍.എയും കാര്‍ഷിക പരിസ്ഥിതി ഫോട്ടോഗ്രഫി അവാര്‍ഡ് കൃഷി വകുപ്പ് ഡയറക്ടര്‍ ആര്.അജിത്കുമാറും സമ്മാനിക്കും. കേരള കാര്‍ഷിക സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.പി.രാജേന്ദ്രന് പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് ശേഷം രണ്ടിന് വിദ്യാര്‍ഥികള്‍ക്കായുള്ള പരിസ്ഥിതി ക്വിസ് മത്സരം നടക്കും.
മേളയോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ മുതല്‍ ശാസ്ത്രജ്ഞര്‍ വരെ പങ്കെടുക്കുന്ന വിവിധ സെമിനാറുകളും നടക്കും. ശില്പശാലകള്, കാര്‍ഷിക പരിശീലനം തുടങ്ങിയവ മേളയിലുണ്ടാകും. നാടന്‍ ഭക്ഷ്യമേള, കലാമേള, ജൈവകാര്‍ഷിക ഉല്പന്നങ്ങളുടെ പ്രദര്‍ശനം എന്നിവയും ഉണ്ടാകും.
സംസ്ഥാന കൃഷി വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ഫൗണ്ടേഷന് ഫോര്‍ ഓര്‍ഗാനിക് അഗ്രിക്കള്‍ച്ചര്‍ ആന്റ് റൂറല്‍ ഡവലപ്മെന്റ്, എറണാകുളം വെല്‍ഫെയര്‍ സര്‍വീസ്, തലശേരി സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എന്നിവരാണ് മേള സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: