കടയ്ക്കല്‍: നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവില്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രി ഗൈനക്കോളജി വിഭാഗത്തില്‍ എത്തിയ ഡോക്ടറും അവധിയെടുത്തു മടങ്ങിയതോടെ ഗൈനക്കോളജി വിഭാഗത്തില്‍ സ്ഥിരം ഡോക്ടര്‍ ഇല്ലാതായി.
ദിവസവേതനത്തില്‍ സേവനമനുഷ്ടിക്കുന്ന ഡോക്ടര്‍ മാത്രമാണ് ഗൈനക്കോളജി വിഭാഗത്തില്‍ ഉള്ളത്. നാലു മാസം മുന്‍പ് ഗൈനക്കോളജി വിഭാഗത്തില്‍ എത്തിയ ഡോക്ടര്‍ വര്‍ക്കിങ് അറേജ്മെന്റില്‍ പാലക്കാട്ടേക്കു പോയി. ഇദ്ദേഹത്തിനു ജോലി പാലക്കാട്ടാണെങ്കിലും ശമ്പളം കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലാണ്. ഇവിടെ ഗൈനക്കോളജി വിഭാഗത്തില്‍ സ്ഥിരം ഡോക്ടറെ വേണമെന്ന ആവശ്യത്തിനു ശക്തിയേറിയപ്പോള്‍ വകുപ്പ് മന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ഒരാഴ്ച മുന്‍പ് പുതിയ ഡോക്ടറെ നിയമിച്ചത്.
കിഴക്കന്‍മേഖലയിലെ ചിതറ, കടയ്ക്കല്‍, കുളത്തൂപ്പുഴ, പെരിങ്ങമ്മല, നിലമേല്‍, ചടയമംഗലം, ഇട്ടിവ പഞ്ചായത്തുകളിലെ സാധാരണക്കാരുടെ പ്രധാന ആശ്രയമാണ് കടയ്ക്കല്‍ താലൂക്ക് ആശുപത്രി. സ്ഥിരനിയമനം ലഭിച്ച മൂന്നു ഗൈനക്കോളജിസ്റ്റ് ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഒരാള്‍ പോലും ഇല്ലാത്ത അവസ്ഥയാണ്.
സ്കാനിങ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ താലൂക്ക് ആശുപത്രിയില്‍ ഉണ്ടെങ്കിലും അതൊന്നും പ്രവര്‍ത്തനമല്ല. സ്വകാര്യ സ്കാനിങ് സെന്ററുകളെ സഹായിക്കുന്നതിനാണ് ആശുപത്രിയിലെ സ്കാനിങ് മെഷീന് നന്നാക്കാത്തതെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: