കൊല്ലം: മത്സ്യത്തൊഴിലാളികള്‍ക്കുള്ള സൗജന്യ ധനസഹായ പദ്ധതിയായ?തണലിന്റെ സംസ്ഥാനതല ഉദ്ഘാടനം സി കേശവന് മെമ്മോറിയല്‍ ടൗണ്‍ഹാളില്‍ ഇന്ന് ഉച്ചക്ക് രണ്ടിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും.
തൊഴില്‍ മന്ത്രി ഷിബു ബേബിജോണ്‍ അധ്യക്ഷത വഹിക്കും. ഇതോടനുബന്ധിച്ച് വിവിധ പദ്ധതികളുടെ ധനസഹായ വിതരണം ഫിഷറീസ് മന്ത്രി കെ.ബാബു നിര്‍വഹിക്കും.
മേയര്‍ പ്രസന്ന ഏണസ്റ്റ്, എന്‍ പീതാംബരക്കുറുപ്പ് എംപി, എം.എല്‍.എ മാരായ പി.കെ.ഗുരുദാസന്, എ.എ.അസീസ്, സി.ദിവാകരന്, എം.എ.ബേബി, കോവൂര്‍ കുഞ്ഞുമോന്, ഐഷാപോറ്റി, കെ.രാജു, മുല്ലക്കര രത്നാകരന്, ജി.എസ്.ജയലാല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ജയമോഹന് എന്നിവര്‍ വിശിഷ്ടാതിഥികളാകും.
ജില്ലാ കളക്ടര്‍ പി.ജി.തോമസ്, മത്സ്യഫെഡ് ചെയര്മാന് വി.ദിനകരന്, ജോര്‍ജ് ഡി.കാട്ടില്‍, സി.വി.അനില്‍കുമാര്‍, വിവിധ ട്രേഡ് യൂണിയന് അംഗങ്ങള്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും. ഫിഷറീസ് ഡയറക്ടര്‍ സി എ ലത റിപ്പോര്‍ട്ട് അവതരിപ്പിക്കും.
മത്സ്യബോര്‍ഡ് ചെയര്മാന് ഉമ്മര്‍ ഒട്ടുമ്മല്‍ സ്വാഗതവും മത്സ്യബോര്‍ഡ് കമ്മീഷണര്‍ കെ.ബി.ഷാജി നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: