തിരുവനന്തപുരം: അസഭ്യം പറഞ്ഞ പൂവാലന്മാരെ നേരിട്ട ഓള് സെയിന്റ്സ് കോളജ് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി അമൃതയ്ക്കെതിരേ കേസെടുക്കാന്‍ ഉത്തരവിട്ട മജിസ്ട്രേറ്റിനെ സ്ഥലം മാറ്റി. തിരുവനന്തപുരം സിജെഎം കോടതി മൂന്നിലെ മജിസ്ട്രേറ്റായിരുന്ന പി.എ രാമചന്ദ്രനെയാണ് മൊബൈല്‍ കോടതിയിലേക്ക് സ്ഥലം മാറ്റിയത്. ഹൈക്കോടതി രജിസ്ട്രാറാണ് ഫാക്സ് സന്ദേശത്തിലൂടെ സ്ഥലംമാറ്റക്കാര്യം അറിയിച്ചത്.
ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷം രാത്രി സുഹൃത്തുക്കള്‍ക്കും മാതാപിതാക്കള്‍ക്കുമൊപ്പം ഭക്ഷണം കഴിക്കാനെത്തിയ അമൃതയെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനില്‍ വെച്ച് സര്‍ക്കാര്‍ വാഹനമെന്ന ബോര്‍ഡുവച്ച കാറിലെത്തിയ യുവാക്കള്‍ കമന്റടിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: