തിരുവനന്തപുരം: സൂര്യനെല്ലി പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ഓര്‍ഡിനന്‍സിന്റെ പരിധിയില്‍ വരില്ലെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിയമസഭയെ അറിയിച്ചു. കേന്ദ്രം പുറത്തിറക്കിയ ഓര്‍ഡിനന്‍സിന് മുന്‍കാലപ്രാബല്യം ഇല്ലെന്നും പെണ്‍കുട്ടിയുടെ പരാതിയില്‍ പുതുതായി ഒന്നും ഇല്ലാത്തതിനാല്‍ പുതിയ വെളിപ്പെടുത്തലായി പരിഗണിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
പ്രതിപക്ഷ എംഎല്‍എമാരുടെ ചോദ്യത്തിന് നല്കിയ മറുപടിയിലാണ് ആഭ്യന്തരമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
സ്തീപീഡനക്കേസുകള് പരിഗണിക്കാന്‍ തിരുവനന്തപുരത്തും കോഴിക്കോടും ഫാസ്റ്റ് ട്രാക്ക് കോടതികള്‍ ആരംഭിക്കണമെന്ന് ഹൈക്കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും തിരുവഞ്ചൂര്‍ നിയമസഭയെ അറിയിച്ചു. സ്ത്രീകളോടു മോശമായി പെരുമാറിയ 91 പൊലീസുകാര്‍ക്കെതിരെ നടപടിക്കു നിര്‍ദേശിച്ചതായും തിരുവഞ്ചൂര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: