കൊച്ചി: കൊച്ചി സര്‍വകലാശാലയുടെ വിവിധ കോഴ്സുകളിലേക്കുളള പൊതുപ്രവേശന പരീക്ഷയുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്തുമ്പോള്‍ നല്കുന്ന എല്ലാ വിവരങ്ങളും രേഖാമൂലം പിന്നീട് തെളിയിക്കേണ്ടതാണെന്ന് ഐആര്‍എഎ ഡയറക്ടര്‍ അറിയിച്ചു. കൃത്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ രജിസ്ട്രേഷന് നടത്തിയില്ലെങ്കില്‍ അഡ്മിഷന് തന്നെ റദ്ദായേക്കും.
ഓണ്‍ലൈന്‍ രജിസ്ട്രേഷന് രണ്ട് തലങ്ങളിലായാണ് നടത്തുന്നത്. ആദ്യതലത്തില്‍ അപേക്ഷകന്റെ പേര് വിവരങ്ങള്‍, ഫോട്ടോ, ഒപ്പ് എന്നിവ അപ്ലോഡ് ചെയ്യുകയും ബാങ്കില്‍ പണമടയ്ക്കാനുള്ള ചെല്ലാന്റെ പ്രിന്റ് എടുക്കുകയും ചെയ്യുന്നു. രണ്ടാമത്തെ തലം രജിസ്ട്രേഷന് നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് ലോഗ് ഇന്‍ ചെയ്ത ശേഷം ബാങ്കില്‍ പണമടച്ച ചെല്ലാനിലെ വിവരങ്ങള്‍ നല്കി കണ്ഫര്മേഷന് പേജിന്റെ പ്രിന്റൗട്ട് എടുക്കുന്നു. ഓണ്‍ലൈന്‍ രജിസ്ട്രേഷന് മുന്‍പ് വെബ് സൈറ്റില്‍ നല്‍കിയിട്ടുള്ള പൊതു നിര്‍ദ്ദേശങ്ങളുടെ പ്രിന്റൗട്ട് എടുത്ത് വിശദമായി വായിച്ച് മനസ്സിലാക്കേണ്ടതാണ്. സമ്പൂര്‍ണ വിവരങ്ങള്‍ നല്‍കിയശേഷം അവ തിരുത്താന്‍ സാധ്യമല്ല. സാമുദായിക/പ്രത്യേക റിസര്‍വേഷന്‍ വ്യവസ്ഥകള്‍ അപേക്ഷകര്‍ അറിഞ്ഞിരിക്കേണ്ടതും ഇവ സംബന്ധിച്ചുള്ള കോളങ്ങള്‍ ശ്രദ്ധയോടെ പൂരിപ്പിക്കേണ്ടതുമാണ്. വാര്‍ഷിക കുടുംബവരുമാനം 4.5 ലക്ഷം രൂപയുടെ മുകളിലുള്ളവര്‍ക്ക് സാമുദായിക റിസര്‍വേഷന്‍ ലഭ്യമല്ല. അഡോബ് ഫോട്ടോഷോപ്പ് പോലെ ഫോട്ടോ എഡിറ്റിങ്ങിനുള്ള ഏതെങ്കിലും സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഫോട്ടോയും ഒപ്പും പൊതുനിര്‍ദ്ദേശങ്ങളില്‍ പറയുന്ന വലിപ്പത്തിനുള്ളില്‍ നിര്‍ത്തേണ്ടതാണ്. രജിസ്ട്രേഷന് കഴിഞ്ഞ് പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ കണ്ഫര്മേഷന് ലഭിച്ചിട്ടുണ്ടോ എന്ന് വെബ്സൈറ്റില്‍നിന്നും സ്ഥിരീകരിക്കേണ്ടതാണ്. ഇന്ത്യക്ക് പുറത്തുനിന്ന് രജിസ്റ്റര്‍ ചെയ്യുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ എസ്ബിഐ/എസ്ബിടിയുടെ ഇന്ത്യയിലുള്ള ഏതെങ്കിലും ബ്രാഞ്ചില്‍ തന്നെ ഫീസ് അടക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: