പുനലൂര്‍: പതിനഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന കടയ്ക്കല്‍ തിരുവാതിര മഹോത്സവം മാര്‍ച്ച് ഒന്നിന് സമാപിക്കും. ഇന്ന് രാത്രി ഏഴിന് നാദസ്വരകച്ചേരി, നാളെ രാത്രി ഒമ്പതിന് വയലിന് കച്ചേരി, 10ന് പടയണി. 19ന് രാത്രി ഏഴിന് നൃത്തവിസ്മയം, 10ന് പടയണി. 20ന് രാവിലെ അഞ്ചിന് പരമാനന്ദ സംഗീതം, ഏഴിന് ഉദ്ഘാടന സമ്മേളനം പി. ബിജുവിന്റെ അധ്യക്ഷതയില്‍ ചേരും.
എന്‍. പീതാംബരകുറുപ്പ് എംപി ഉദ്ഘാടനം ചെയ്യും. പൊങ്കാല ഉദ്ഘാടനം ശ്രീലതാ നമ്പൂതിരി നിര്‍വഹിക്കും. മേളകളുടെ ഉദ്ഘാടനം സുഭാഷ് വാസു നിര്‍വഹിക്കും. ടി.ആര്. ചന്ദ്രമോഹനന്, എം. പ്രകാശ്, ജെ.എം. മര്‍ഫി, ഡി. ശങ്കരമണി എന്നിവര്‍ സംസാരിക്കും. 7.30ന് നാദസ്വരകച്ചേരി, 8.5ന് പൊങ്കാല, വൈകിട്ട് മൂന്നിന് കുത്തിയോട്ടക്കളി മത്സരം, അഞ്ചിന് വിശേഷാല്‍ ഐശ്വര്യവിളക്ക്, രാത്രി ഏഴിന് വര്‍ണോത്സവം.
തിരുവാതിര ദിവസമായ 21ന് വൈകിട്ട് വൈകിട്ട് മൂന്നിന് ഉത്സവഘോഷയാത്ര, 3.30ന് ഓട്ടന്തുള്ളല്, രാത്രി ഏഴിന് ഗാനമേള, 10ന് ഡാന്‍സ്. 22ന് വൈകിട്ട് ആറിന് ഡാന്‍സ്, ഏഴിന് ഗാനമേള, . 23ന് വൈകിട്ട് ആറിന് നൃത്തസന്ധ്യ, ഏഴിന് നൃത്തനാടകം 10ന് ഗാനമേള. 24ന് രാത്രി 10 മുതല്‍ കഥകളി- നളചരിതം മൂന്നാംദിവസം, പ്രഹ്ലാദചരിതം. 25ന് രാത്രി ഏഴിന് നാടകം, 10ന് താരവിസ്മയം. 26ന് രാത്രി ഏഴിന് ബെസ്റ്റ് ആക്ടേഴ്സ് കോമഡിഷോ, 9.30ന് ഗാനമേള.
27ന് രാത്രി ഏഴിന് മാജിക്ഷോ, 10ന് ഗാനമേള. 28ന് രാത്രി ഏഴിന് കളര്‍ഫുള്‍ കോമഡിഷോ, 9.30ന് ഗാനമേള, മാര്‍ച്ച് ഒന്നിന് രാവിലെ ഏഴിന് വില്‍പ്പാട്ട്, വൈകിട്ട് 6.30ന് സമാപനസമ്മേളനം മന്ത്രി വി.എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: