ശാസ്താംകോട്ട: സംഘടിത വോട്ടിനായി മതന്യൂനപക്ഷങ്ങളുടെ സംരക്ഷകരായി രംഗത്തുവന്നിരിക്കുന്നവരാണ് നാട്ടിലെ സാമുദായികസൗഹാര്‍ദ്ദം തകര്‍ക്കുന്നതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രന്. കോണ്‍ഗ്രസ്-പോലീസ് ഭീകരവാഴ്ചയില്‍ പ്രതിഷേധിച്ച് ശാസ്താംകോട്ടയില്‍ നടത്തിയ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേന്ദ്രന്.
ആര്‍എസ്എസിനെയും ബിജെപിയും ഭീകരസംഘടനകളായി പ്രഖ്യാപിക്കുന്ന കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ തകര്‍ക്കുന്ന മതമൗലികവാദികളെയും മാവോയിസ്റ്റുകളെയും അടിച്ചമര്‍ത്താനുള്ള ആര്‍ജവമാണ് കാണിക്കേണ്ടത്. ആര്‍എസ്എസും ബിജെപിയും എന്നും സമാധാനപക്ഷത്താണ്. മറിച്ചായിരുന്നെങ്കില്‍ ഇവിടെ അവസ്ഥ മറ്റൊന്നാകുമായിരുന്നു. പാണക്കാട് തങ്ങളാണ് സമാധാനത്തിന്റെ വെള്ളരിപ്രാവെന്ന് നാണം കെട്ട് ഊറ്റം കൊള്ളുന്ന കോണ്‍ഗ്രസുകാരാണ് കേരളത്തില്‍ എല്ലാ പ്രശ്നങ്ങളുടെയും കാരണക്കാരെന്നും യാഥാര്‍ത്ഥ്യത്തെ മറയ്ക്കാനായാണ് ആര്‍എസ്എസുകാരുടെ മുളവടിയെ കുറ്റം പറയുന്നതെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
കര്‍ഷകമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.ഗോപിനാഥ് അധ്യക്ഷനായിരുന്നു. ആര്‍എസ്എസ് കൊല്ലം ഗ്രാമജില്ലാ കാര്യവാഹ് എ.വിജയന്, വിഎച്ച്പി ജില്ലാ സെക്രട്ടരി ആറ്റുപുറത്ത് സുരേഷ്, ബിജെപി മണ്ഡലം പ്രസിഡന്റ് വി.എസ്.വിജയന്, കിടങ്ങയം സോമന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: