പത്തനാപുരം: പട്ടാഴിയില്‍ കഴിഞ്ഞ ഒരാഴ്ചയായി കോണ്‍ഗ്രസ് പോലീസ് സ്വാധീനം ഉപയോഗിച്ച് സമാധാന അന്തരീക്ഷം തകര്‍ക്കുകയും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കു നേരെ കള്ളക്കേസ് ചുമത്തുകയും ചെയ്യുന്നതായി പരാതി. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം നടന്നതിനു പിന്നാലെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് മേല്‍ ഭരണനേതൃത്വത്തിന്റെ പിന്‍ബലത്തോടെ പോലീസിനെ ഉപയോഗിച്ച് കള്ളക്കേസ് ചുമത്തിയത്.
ഏതാനും ദിവസം മുന്‍പ് പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് കോളേജിലെ എബിവിപി പ്രവര്‍ത്തകരെ കെഎസ്യു- പോപ്പുലര്‍ ഫ്രണ്ടിന്റെ സഹായത്തോടെ മാരകായുധങ്ങളുമായി ക്രൂരമായി ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും പട്ടാഴി ദേവീക്ഷേത്രത്തിനു സമീപം സ്ഥാപിച്ചിരുന്ന എബിവിപിയുടെയും സംഘപരിവാര്‍ സംഘടനകളുടെയും കൊടിമരങ്ങള്‍ തകര്‍ക്കുകയും ചെയ്തിരുന്നു.
തുടര്‍ന്നും സമാധാന അന്തരീക്ഷം തകര്‍ക്കുന്ന രീതിയിലുള്ള പ്രവണതകളാണ് കോണ്‍ഗ്രസ് നടത്തുന്നത്.
പട്ടാഴി മേഖലയില്‍ സാമൂഹ്യ വിരുദ്ധര്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയാലും അന്വേഷണം പോലുമില്ലാതെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കു നേരെ കേസെടുക്കുന്ന രീതിയാണ് പോലീസ് സ്വീകരിച്ചിരിക്കുന്നത്. എസ്ഐയുടെ പക്ഷഭേദമായ നടപടിക്കെതിരെ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ പട്ടാഴിയില്‍ പ്രതിഷേധ പ്രകടനവും യോഗവും നടന്നു. പ്രവര്‍ത്തകര്‍ക്കു നേരെയുള്ള എസ്ഐയുടെ വിവേചനപരമായ സമീപനം അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രതിഷേധ യോഗത്തില്‍ പട്ടാഴി ടൗണ്‍ മണ്ഡല് കാര്യവാഹ് എസ്.ആര്. കൃഷ്ണകുമാര്‍, ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് അനില്‍കുമാര്‍, പട്ടാഴി മണ്ഡല് കാര്യവാഹ് ശ്രീജിത്ത്, ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് സുഭാഷ് പട്ടാഴി എന്നിവര്‍ സംസാരിച്ചു. രാജഗോപാല്‍, കെ. സുരേഷ്, വി. അജികുമാര്‍, അഭിലാഷ് എന്നിവര്‍ പ്രകടനത്തിനു നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: