കരുനാഗപ്പള്ളി: വീടും പ്രസും പെട്രോളൊഴിച്ചു കത്തിച്ചതിനു പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടുകാരെന്ന് പോലീസ്. വീട്ടില്‍ ഉണ്ടായിരുന്ന അമ്മയും മകനും ഓടിരക്ഷപെട്ടു.
ചങ്ങന്‍കുളങ്ങര പുതുക്കാട് തെക്കതില്‍ മോഹനന്‍പിള്ളയുടെ വീടും അതിനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചു വന്നിരുന്ന പങ്കജ് പ്രസുമാണ് കത്തിയത്. വ്യാഴാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. ബൈക്കിലെത്തിയ സംഘം പെട്രോളൊഴിച്ച ശേഷം വീടിനും പ്രസിനും തീകൊളുത്തുകയായിരുന്നു. തീ ആളിപ്പടരുന്നത് കണ്ട് മോഹനന്റെ ഭാര്യ ഓമനയമ്മയും ഇളയമകന് ജിഷ്ണുവും പുറത്തേക്കോടി രക്ഷപെടുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ മോഹനന്‍പിള്ളയും മൂത്തമകന് പങ്കജും സ്ഥലത്തില്ലായിരുന്നു.
പ്രതികളെ അടുത്ത വീട്ടില്‍ അഭയം തേടിയ ഓമന കണ്ടതായി പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പുത്തന്‍തെരുവ് സ്വദേശി സിയാദ്, പൊന്നറ സ്വദേശി അനസ്, കുലശേഖരപുരം കടത്തൂര്‍ സ്വദേശി ഷിഹാബ് തുടങ്ങി ആറുപേര്‍ക്കെതിരെ ഓച്ചിറ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികള്‍ തീവ്രവാദ സംഘടനയില്‍പ്പെട്ടവരാണെന്നും മുന്വൈരാഗ്യമാവാം അക്രമണത്തിന് പിന്നിലെന്ന് കരുതുന്നതായും പോലീസ് പറഞ്ഞു. നഷ്ടം കണക്കാക്കപ്പെട്ടില്ല. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: